Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightസ്കൂളില്‍ സംഘര്‍ഷം;...

സ്കൂളില്‍ സംഘര്‍ഷം; ഗതാഗതം തടയാന്‍ ശ്രമിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു

text_fields
bookmark_border
സ്കൂളില്‍ സംഘര്‍ഷം; ഗതാഗതം തടയാന്‍ ശ്രമിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു
cancel

നിലമ്പൂ൪: ചന്തക്കുന്ന് ഗവ. എൽ.പി സ്കൂളിലെ രണ്ടാം ക്ളാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ അധികൃത൪ക്ക് വീഴ്ച സംഭവിച്ചെന്നാരോപിച്ച് പ്രധാനാധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി ബഹളം വെച്ചത് സംഘ൪ഷത്തിനിടയാക്കി. രണ്ടാം തവണയും കുട്ടി പീഡിപ്പിക്കപ്പെട്ടതിൽ രോഷാകുലരായ നാട്ടുകാ൪ സ്റ്റാഫ് റൂം ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് ഉപരോധ സമരം അരങ്ങേറിയത്. 12ന് പി.ടി.എ എക്സിക്യൂട്ടീവ് യോഗം ചേ൪ന്ന് തീരുമാനം കൈക്കൊള്ളാമെന്ന് സ്ഥലത്തെത്തിയ ജനപ്രതിനിധികളും പൊലീസും ഉറപ്പ് നൽകിയതോടെ സമരം താൽകാലികമായി നി൪ത്തി.
12ന് യോഗം നടക്കാതെ വന്നതോടെ ക്ഷുഭിതരായ നാട്ടുകാ൪ പൊലീസ് അടച്ചിട്ട സ്കൂൾ ഗേറ്റ് തള്ളിത്തുറന്ന് സ്കൂൾ വളപ്പിൽ പ്രവേശിച്ചു. സ്ത്രീകളടക്കമുള്ള നൂറിലധികം നാട്ടുകാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇവരെ തടഞ്ഞുനി൪ത്താനുള്ള പൊലീസിൻെറ ശ്രമം പരാജയപ്പെട്ടു. പ്രധാനാധ്യാപകനെതിരെ നടപടിയെടുക്കുക, പീഡിപ്പിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് സമരക്കാ൪ ഉന്നയിച്ചത്. അടിയന്തരമായി രക്ഷാക൪തൃയോഗം വിളിച്ചു ചേ൪ക്കണമെന്നും ഇവ൪ ആവശ്യപ്പെട്ടു.
രംഗം വഷളായതോടെ പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി സ്കൂളിൽ തന്നെ അടിയന്തര യോഗം ചേ൪ന്നു. സ്കൂളിനു മുന്നിലെ പെട്ടിക്കടയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് നഗരസഭാ ചെയ൪മാൻ ആര്യാടൻ ഷൗക്കത്തും പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യാനാകുമെന്നും നിലമ്പൂ൪ എസ്.ഐ സുനിൽ പുളിക്കലും ഉറപ്പ് നൽകി. പ്രധാനാധ്യാപകനെതിരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ളെന്നും ലഭിച്ചാലുടൻ ഡി.ഡി.ഇക്ക് റിപ്പോ൪ട്ട് നൽകി നടപടി സ്വീകരിക്കാമെന്നും എ.ഇ.ഒ പി. ചന്ദ്രനും ഉറപ്പ് നൽകി. ഇതോടെയാണ് നാട്ടുകാ൪ പിന്തിരിയാൻ തയാറായത്. ഇതിനിടെ സി.എൻ.ജി റോഡിലിറങ്ങി വാഹനങ്ങൾ തടയാൻ ശ്രമിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു.
22ന് പി.ടി.എ ജനറൽബോഡി യോഗം വിളിച്ചുചേ൪ത്ത് മറ്റു കാര്യങ്ങൾ ച൪ച്ച ചെയ്യാമെന്ന് യോഗത്തിൽ ധാരണയായി. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവടക്കം രണ്ടുപേ൪ പൊലീസ് കസ്റ്റഡിയിലാണ്. രണ്ടര മാസം മുമ്പാണ് രണ്ടാം ക്ളാസുകാരി പീഡനത്തിനിരയായത്. മുഖം മറച്ച ഒരാളാണ് തന്നെ സ്കൂളിൻെറ മൂത്രപ്പുരയിൽവെച്ച് പീഡിപ്പിച്ചതെന്നായിരുന്നു കുട്ടിയുടെ മൊഴി. ഇതുപ്രകാരം കുട്ടിയുടെ മാതാപിതാക്കൾ പ്രധാനാധ്യാപകനും പൊലീസിനും പരാതി നൽകിയിരുന്നു. എന്നാൽ, ഇതിൽ കാര്യമായ അന്വേഷണം നടന്നില്ളെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ ചൊവ്വാഴ്ച വീണ്ടും കുട്ടി പീഡനത്തിനിരയായി. ഇത്തവണ പ്രതി മുഖം മറച്ചിരുന്നില്ളെന്നാണ് കുട്ടിയുടെ മൊഴി. ഇയാളെ കണ്ടാൽ തിരിച്ചറിയുമെന്നും കുട്ടി പറയുന്നുണ്ട്. കസ്റ്റഡിയിലുള്ളവരിൽ ഒരാളെ കുട്ടി തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story