14 സ്കൂളുകള്‍ക്ക് കെട്ടിടത്തിന് 19.33 കോടി
text_fieldsകാസ൪കോട്: നബാ൪ഡിൻെറ ധനസഹായത്തോടെ നടപ്പാക്കുന്ന വിവിധ ഹയ൪സെക്കൻഡറി സ്കൂളുകളുടെ കെട്ടിട നി൪മാണത്തിനുള്ള പ്രോജക്ടുകൾക്ക് യോഗം അംഗീകാരം നൽകി.
പള്ളിക്കര, പാക്കം, ആലംപാടി, ബന്തടുക്ക, കമ്പല്ലൂ൪, ദേലംപാടി, അഡൂ൪, ചെമ്മനാട്, പരപ്പ, പട്ള, ഷിറിയ, ബങ്കര മഞ്ചേശ്വരം, ഉപ്പള, ഹേരൂ൪ ഹയ൪സെക്കൻഡറി സ്കൂളുകൾക്ക് കെട്ടിട നി൪മാണത്തിന് 19.33 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. തുകയുടെ 85 ശതമാനം നബാ൪ഡ് വിഹിതവും 15 ശതമാനം ജില്ലാ പഞ്ചായത്ത് വിഹിതവുമാണ്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഈസ്റ്റ്് എളേരി, പനത്തടി, മഞ്ചേശ്വരം, വൊ൪ക്കാടി, കിനാനൂ൪-കരിന്തളം ഗ്രാമപഞ്ചായത്തുകൾ സമ൪പ്പിച്ച പദ്ധതികളും ജില്ലാ പഞ്ചായത്ത് യോഗം അംഗീകരിച്ചു. വൈസ് പ്രസിഡൻറ് കെ.എസ്. കുര്യാക്കോസ്, സ്റ്റാൻഡിങ്് കമ്മിറ്റി ചെയ൪മാന്മാരായ കെ. സുജാത, പി. ജനാ൪ദനൻ, ഓമന രാമചന്ദ്രൻ, മമതാ ദിവാക൪, അംഗങ്ങളായ പി. കുഞ്ഞിരാൻ, ഫരീദാ സക്കീ൪ അഹമ്മദ്, എ. ജാസ്മിൻ, പ്രമീള സി. നായിക്, എ.കെ.എം. അഷറഫ്, എം. തിമ്മയ്യ, സെക്രട്ടറി ടി.കെ. സോമൻ, ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
