നീലേശ്വരത്ത് ടൂറിസം ഉത്സവം തുടങ്ങി
text_fieldsകാസ൪കോട്: ടൂറിസം വകുപ്പ് ഒരുക്കുന്ന ‘ഉത്സവം’ പരിപാടി നീലേശ്വരം പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ തുടങ്ങി. അന്യംനിന്നുപോകുന്ന കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും പാരമ്പര്യ കലാകാരന്മാ൪ക്ക് പ്രോത്സാഹനം നൽകുന്നതിനുമാണ് ഉത്സവം പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 26 വരെയുള്ള ഞായറാഴ്ചകളിലാണ് പരിപാടി. നീലേശ്വരം പൊതുജന വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ (തൃക്കരിപ്പൂ൪) ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാധ്യക്ഷ വി. ഗൗരി അധ്യക്ഷത വഹിച്ചു.
നഗരസഭാ വൈസ് ചെയ൪മാൻ പി. രമേശൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൻ കാ൪ത്യായനി, കൗൺസില൪മാരായ പി. നളിനി, ഇ. ദാക്ഷായണി, വായനശാല പ്രസിഡൻറ് കുഞ്ഞിരാമൻ മാസ്റ്റ൪ എന്നിവ൪ സംസാരിച്ചു. എ.ഡി.എം എച്ച്. ദിനേശൻ സ്വാഗതവും ഡി.ടി.പി.സി സെക്രട്ടറി പി. മുരളീധരൻ നന്ദിയും പറഞ്ഞു. കലാമണ്ഡലം പ്രഭാകരനും സംഘവും അവതരിപ്പിച്ച ഓട്ടന്തുള്ളൽ, മാത്തൂ൪ വേലകളി സംഘത്തിൻെറ അമ്പലപ്പുഴ വേലകളി എന്നീ കലാരൂപങ്ങളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
