Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 3:50 PM IST Updated On
date_range 20 Dec 2011 3:50 PM ISTബസുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
നീലേശ്വരം: കെ.എസ്.ആ൪.ടി.സി ബസ് സ്വകാര്യ ബസിലിടിച്ച് 40ഓളം പേ൪ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചക്ക് 2.30ഓടെ നീലേശ്വരം കരുവാച്ചേരി വളവിൽ പയ്യന്നൂ൪ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആ൪.ടി.സി ബസ് കാഞ്ഞങ്ങാട്ടുനിന്ന് വെള്ളച്ചാൽ വഴി പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ടി.കെ ഡീലക്സ് ബസിൽ ഇടിച്ചാണ് അപകടം . പരിക്കേറ്റ 40 പേരെയും നീലേശ്വരം തേജസ്വിനി സഹ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റോപ്പിൽ പെട്ടെന്ന് നി൪ത്തിയ സ്വകാര്യബസിൽ കെ.എസ്.ആ൪.ടി.സി ബസ് ഇടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവ൪ പറഞ്ഞു. തൃക്കരിപ്പൂ൪ എം.എൽ.എ കെ. കുഞ്ഞിരാമൻ, സി.ഐ.ടി.യു ജില്ലാ പ്രസിഡൻറ് കെ. ബാലകൃഷ്ണൻ എന്നിവ൪ പരിക്കേറ്റവരെ സന്ദ൪ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
