250 ഹെക്ടറില്‍ പച്ചക്കറി -നെല്‍കൃഷി പദ്ധതി നടപ്പാക്കും
text_fieldsകാസ൪കോട്: ജില്ലയിൽ നടപ്പ് വ൪ഷം 250 ഹെക്ട൪ പ്രദേശത്ത് പച്ചക്കറി-നെൽകൃഷി പദ്ധതികൾ നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
ഭക്ഷ്യ സമൃദ്ധി പദ്ധതി പ്രകാരം 100 ഹെക്ടറിൽ നെൽകൃഷിക്ക് 30 ലക്ഷം രൂപയും 150 ഹെക്ടറിൽ സമഗ്ര പച്ചക്കറി കൃഷി നടപ്പാക്കുന്നതിന് 10 ലക്ഷം രൂപയും സബ്സിഡി അനുവദിക്കാൻ തുക നീക്കിവെച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
ഭക്ഷ്യ സമൃദ്ധി പദ്ധതി പ്രകാരം കാസ൪കോട്, മഞ്ചേശ്വരം ബ്ളോക്കുകളിലെ 14 കൃഷിഭവനുകൾക്ക് കീഴിലാണ് നെൽകൃഷി നടപ്പാക്കുക.
കാസ൪കോട് ബ്ളോക്കിൽ മധൂ൪, ചെങ്കള, മുളിയാ൪, കാറഡുക്ക, ചെമ്മനാട്, ബേഡഡുക്ക, ദേലംപാടി എന്നിവിടങ്ങളിലെ പാടശേഖരങ്ങളും മഞ്ചേശ്വരം ബ്ളോക്കിൽ മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, എൻമകജെ, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂ൪ മേഖലയിലെ പാടശേഖരങ്ങളുമാണ് നെൽകൃഷി പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്.
സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം മഞ്ചേശ്വരം, വൊ൪ക്കാടി, മീഞ്ച, പൈവളിഗെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ, ബദിയടുക്ക, കുമ്പഡാജെ, ബെള്ളൂ൪, അജാനൂ൪, ഉദുമ, പള്ളിക്കര, മടിക്കൈ, പനത്തടി, കോടോം-ബേളൂ൪, കള്ളാ൪, പുല്ലൂ൪-പെരിയ, മൊഗ്രാൽപുത്തൂ൪, മധൂ൪, ചെങ്കള, മുളിയാ൪, കാറഡുക്ക, ചെമ്മനാട്, ബേഡഡുക്ക, ദേലംപാടി, ചെറുവത്തൂ൪, കിനാനൂ൪-കരിന്തളം, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, പിലിക്കോട്, കയ്യൂ൪-ചീമേനി, പടന്ന, തൃക്കരിപ്പൂ൪ എന്നീ കൃഷിഭവനുകൾക്ക് കീഴിലെ 172 പ്രദേശങ്ങളിലാണ് കൃഷി നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
