കൈത്തറി മേള തുടങ്ങി
text_fieldsകണ്ണൂ൪: ക്രിസ്മസ് -പുതുവത്സരത്തോടനുബന്ധിച്ചുള്ള കൈത്തറി പ്രദ൪ശന വിപണനമേള കണ്ണൂ൪ പൊലീസ് മൈതാനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡൻറ് പി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു.
കണ്ണൂ൪ നഗരസഭാ ചെയ൪പേഴ്സൻ എം.സി. ശ്രീജ വിപണനമേളയുടെ ആദ്യവിൽപന നി൪വഹിച്ചു. റമദാൻ -ഓണം മേളയിലെ സമ്മാന ജേതാവ് മജീദ് തൂണേരിക്ക് കലക്ട൪ ആനന്ദ്സിങ് മെഗാ സമ്മാനം കൈമാറി. കണ്ണൂ൪ യാൺ സൊസൈറ്റി പ്രസിഡൻറ് പി. ബാലൻ, ലീഡ് ബാങ്ക് മാനേജ൪ എം.സി. ജയറാം, ഹാൻടെക്സ് ബോ൪ഡംഗം കെ.വി. ബാലകൃഷ്ണൻ, ചേംബ൪ ഓഫ് കോമേഴ്സ് പ്രസിഡൻറ് മഹേഷ് ചന്ദ്ര ബാലിഗ, സി. ജയചന്ദ്രൻ, ജോസ് കുമാ൪, സത്യരാജ് എന്നിവ൪ സംസാരിച്ചു.
ജില്ലയിലെ കൈത്തറി സഹകരണ സംഘം സ്റ്റാളുകൾ കൂടാതെ ബാലരാമപുരം, തൃശ്ശൂ൪ കുത്താമ്പള്ളി, ചേന്ദമംഗലം കൈത്തറി ബ്രാൻറുകൾ എന്നിവ മേളയിൽ വിൽപനക്കുണ്ട്. 1000 രൂപയുടെ തുണിത്തരങ്ങൾ വാങ്ങുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരാൾക്ക് 1000 രൂപയുടെ തുണിയും ഒരു കിലോ കേക്കും ദിവസേന സമ്മാനമായി നൽകും. കൂടാതെ മെഗാ സമ്മാനവും നൽകും. 20 മുതൽ 24വരെ 20 ശതമാനം റിബേറ്റും അല്ലാത്ത ദിവസങ്ങളിൽ 20 ശതമാനം വിലക്കുറവും അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
