Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_right70 അംഗ സൈക്കിള്‍...

70 അംഗ സൈക്കിള്‍ യാത്രാസംഘം കണ്ണൂരില്‍

text_fields
bookmark_border
70 അംഗ സൈക്കിള്‍ യാത്രാസംഘം കണ്ണൂരില്‍
cancel

കണ്ണൂ൪: സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി ഇറങ്ങിത്തിരിച്ച ഒരു സംഘം യുവതീയുവാക്കൾ കണ്ണൂരിലെത്തി. ‘ടൂ൪ ഓഫ് നീലഗിരി’ എന്ന പേരിൽ അറിയപ്പെടുന്ന സൈക്കിൾ യാത്രാ സംഘത്തിൽ മൂന്ന് വനിതകൾ ഉൾപ്പെടെ 70 പേരാണുള്ളത്. ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് മൈസൂ൪, ഹാസൻ, മടിക്കേരി വഴിയാണ് ഇന്നലെ കണ്ണൂരിലെത്തിയത്. ഇതിനകം 540 കി.മീ ദൂരം താണ്ടിയാണ് സംഘം നാലാം ദിവസമെത്തിയത്. ഇന്ന് കണ്ണൂരിൽ വിശ്രമിക്കുന്ന സംഘം എട്ടു ദിവസംകൊണ്ട് 860 കി.മീ താണ്ടി ഊട്ടിയിൽ എത്തി യാത്ര സമാപിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
റൈഡ് എ സൈക്കിൾ ഫൗണ്ടേഷൻെറ നേതൃത്വത്തിലാണ് ‘ടൂ൪ ഓഫ് നീലഗിരി’ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. തുട൪ച്ചയായി നാലാം വ൪ഷം അരങ്ങേറുന്ന ‘ടൂ൪ ഓഫ് നീലഗിരി’ ഇതിനകം ഇന്ത്യയിലെ ഏറ്റവും വലിയ സൈക്കിളോട്ട പ്രദ൪ശനമായി മാറിയിട്ടുണ്ടെന്ന് സംഘാടക൪ അവകാശപ്പെട്ടു.മലയാളിയായ രാജേഷ് നായ൪ നയിക്കുന്ന സംഘത്തിൽ വിദേശികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. പരിസ്ഥിതി സൗഹൃദ യാത്രാമാ൪ഗം എന്നതിനു പുറമെ ശരീരത്തിൻെറ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ഉപാധിയാണ് സൈക്കിൾ യാത്രയെന്ന് രാജേഷ് നായ൪ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story