Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 3:45 PM IST Updated On
date_range 20 Dec 2011 3:45 PM ISTഅഞ്ച് പവന്‍ മാല കവര്‍ന്ന നാടോടി സ്ത്രീ അറസ്റ്റില്‍
text_fieldsbookmark_border
കുമ്പള: വീട്ടിൽനിന്ന് അഞ്ച് പവൻ മാല കവ൪ന്ന നാടോടി സ്ത്രീ അറസ്റ്റിൽ. കൊടിയമ്മ താഴെ ഖദീജത്ത് ഫൗസിയയുടെ അഞ്ച് പവൻ മാല കവ൪ന്ന കേസിലെ പ്രതി കുമ്പള കുണ്ടങ്കേരടുക്കയിൽ താമസിക്കുന്ന നാടോടി സ്ത്രീ ദേവകിയെയാണ് (45) കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച ഉച്ചക്ക് 12 മണി കഴിഞ്ഞ് ഫൗസിയ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ സ്ത്രീ കൈ നോക്കാനെത്തിയതായിരുന്നു. ഇതിനിടെ ഫൗസിയ കുളിക്കാൻ പോയപ്പോൾ മേശപ്പുറത്ത് ഊരി വെച്ചിരുന്ന മാല ദേവകി കവരുകയായിരുന്നു.മോഷണ വിവരം അറിഞ്ഞ ഫൗസിയ കുമ്പള പൊലീസിൽ പരാതി നൽകി. പ്രതിയെ തിങ്കളാഴ്ച കുണ്ടങ്കേരടുക്കയിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് സ്വ൪ണമാല കണ്ടെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
