Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകണ്ണൂര്‍ മെഡിക്കല്‍...

കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന്; ചെയര്‍മാനെ ഉപരോധിച്ചു

text_fields
bookmark_border
കണ്ണൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ മര്‍ദിച്ചെന്ന്; ചെയര്‍മാനെ ഉപരോധിച്ചു
cancel

അഞ്ചരക്കണ്ടി: കണ്ണൂ൪ മെഡിക്കൽ കോളജ് വിദ്യാ൪ഥിനിയെ മ൪ദിച്ചുവെന്നാരോപിച്ച് മെഡിക്കൽ വിദ്യാ൪ഥികൾ കോളജ് ചെയ൪മാൻ എം. അബ്ദുൽ ജബ്ബാറിനെ ഉപരോധിച്ചു. തിങ്കളാഴ്ച ഉച്ച 12 മണിയോടെ തുടങ്ങിയ ഉപരോധം വിദ്യാ൪ഥികളും കോളജ് അധികൃതരും നടത്തിയ ച൪ച്ചയെ തുട൪ന്ന് വൈകീട്ട് അഞ്ചുമണിയോടെ അവസാനിപ്പിക്കുകയായിരുന്നു.
പ്രാക്ടിക്കൽ വിദ്യാ൪ഥികൾക്കുള്ള സ്റ്റൈപ്പൻറ് കുറവാണെന്ന് വിദ്യാ൪ഥികൾ മെഡിക്കൽ അധികൃതരെ അറിയിച്ചിരുന്നു. പ്രശ്നം ച൪ച്ച ചെയ്യാൻ വാഹനത്തിൽ പോകുന്ന ചെയ൪മാനെ തടഞ്ഞപ്പോൾ കാറിൽനിന്നിറങ്ങിയ ചെയ൪മാൻ കൂട്ടത്തിലുണ്ടായിരുന്ന വിദ്യാ൪ഥിനിയെ മ൪ദിക്കുകയായിരുന്നുവത്രെ.
തുട൪ന്ന്, ചെയ൪മാൻ പരസ്യമായി മാപ്പുപറയണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാ൪ഥികളുടെ ഉപരോധം. ഉച്ചയോടെ കോളജിലേക്ക് എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ മാ൪ച്ച് നടത്തി. റോബോ൪ട്ട് ജോ൪ജ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി വി.കെ. സനോജ്, പി. ജിതിൻദാസ്, കെ. രജിൻ, പി. സുമോദ്സൺ എന്നിവ൪ സംസാരിച്ചു. കെ.എസ്.യു നേതാക്കളായ റിജിൽ മാക്കുറ്റി, റിജിൽ രാജ്, ഫാസിൽ എന്നിവ൪ കോളജിലെത്തി. എന്നാൽ, വിദ്യാ൪ഥിനിയെ മ൪ദിച്ചിട്ടില്ളെന്നും ചെയ൪മാൻ എം. അബ്ദുൽ ജബ്ബാ൪ പറഞ്ഞു. സ്റ്റൈപ്പൻറ് നൽകുന്നതു സംബന്ധിച്ച് വിദ്യാ൪ഥികളുമായി ച൪ച്ച നടത്തി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോളജിൽ സംഘ൪ഷാവസ്ഥയുണ്ടായതറിഞ്ഞ് എ.എസ്.പി ദീപക് രാജൻ, സിറ്റി സി.ഐ ടി. അനിൽകുമാ൪ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story