Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightഭര്‍തൃമാതാവ്...

ഭര്‍തൃമാതാവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി പരാതി

text_fields
bookmark_border
ഭര്‍തൃമാതാവ് തീകൊളുത്തി കൊല്ലാന്‍  ശ്രമിച്ചതായി പരാതി
cancel

തളിപ്പറമ്പ്: വീട്ടമ്മയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതായി പരാതി. കുറുമാത്തൂ൪ വില്ളേജ് ഓഫിസിനു സമീപത്തെ പ്രഭുദാസിൻെറ ഭാര്യ തൃശൂ൪ സ്വദേശിനി വി.ഡി. മഹേശ്വരി (29)യാണ് തീപൊള്ളലേറ്റ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
ഭ൪ത്താവിൻെറ മാതാവ് സരോജിനിയാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതെന്ന് മഹേശ്വരി പറഞ്ഞു. തീകൊളുത്താനുള്ള ശ്രമത്തിനിടയിൽ അയൽവീട്ടിലേക്ക് ഓടി രക്ഷപ്പെട്ട ഇവ൪ പൊലീസിനെയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളെയും ഫോണിൽ ബന്ധപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നുവത്രെ.
എന്നാൽ, സംഭവത്തിൽ നിയമനടപടി സ്വീകരിക്കാൻ പൊലീസ് മടിക്കുന്നതായി ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിൻെറയും കോടതിയുടെയും സഹകരണത്തോടെ ഇവരെ സംരക്ഷിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഒ. സുഭാഗ്യം, പി.കെ. ശ്യാമള ടീച്ച൪, ഓമന മുരളീധരൻ, എൻ.കെ. ഭാരതി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story