Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightറെയില്‍വേ സ്റ്റേഷനില്‍...

റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ‘കസേരകളി’

text_fields
bookmark_border
റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും ‘കസേരകളി’
cancel

കോഴിക്കോട്: യാത്രക്കാരും മേയറും എം.പിയും ഒന്നടങ്കം പ്രതിഷേധിച്ചിട്ടും കാര്യമില്ല, അധികൃത൪ മനസ്സ് തുറക്കാത്തതിനാൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് റിസ൪വേഷന് കസേരക്കളി തുടരുന്നു. നിരന്തര മുറവിളിയെ തുട൪ന്ന്, ഡിസംബ൪ ആദ്യവാരത്തിൽ ടോക്കൺ സമ്പ്രദായം പുനഃസ്ഥാപിക്കുമെന്ന് റെയിൽവേ ജനറൽ മാനേജ൪തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ട്രാവൽ ഏജൻസികളുടെ സമ്മ൪ദം മൂലമാണെന്നു പറയുന്നു, മാസം അവസാനിക്കാറായിട്ടും ടോക്കൺ ഇതേവരെ പുനഃസ്ഥാപിച്ചില്ല. പുല൪കാലത്തുതന്നെ എത്തി കസേരകളിച്ചുതന്നെ ടിക്കറ്റ് ബുക് ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാ൪.
കേടായ ടോക്കൺ യന്ത്രം റിപ്പയ൪ ചെയ്യാൻ ശ്രമിച്ചിട്ടും ശരിയാകുന്നില്ളെന്നാണ് റെയിൽവേയുടെ നിലപാട്. പുതിയ മെഷിൻ വാങ്ങാനുള്ള ആദ്യപടിയായി ടെൻഡ൪ ക്ഷണിച്ചിട്ടുണ്ടെന്നും വൈകാതെ വാങ്ങുമെന്നും അധികൃത൪ പറയുന്നു. പല കമ്പനികളിൽനിന്ന് ടെൻഡ൪ സ്വീകരിച്ച് നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി ടെൻഡ൪ ഉറപ്പിച്ച് മെഷീൻ സ്ഥാപിക്കുമ്പോഴേക്കും കാലമെത്ര പിടിക്കുമെന്ന് പറയാൻ അധികൃത൪ക്കാവുന്നില്ല. ‘പാലക്കാട്ടെ ഓഫിസ൪മാ൪ കനിഞ്ഞെങ്കിലേ ഇനി രക്ഷയുള്ളൂ’എന്നാണ് കോഴിക്കോട്ടെ ഉദ്യോഗസ്ഥ൪ പറയുന്നത്. ട്രാവൽ ഏജൻസികളോട് ‘സൗഹൃദം’ കാത്തുസൂക്ഷിക്കുന്ന ഓഫിസ൪മാ൪ ഉടനെയൊന്നും കനിയില്ളെന്നാണ് ഇവ൪ നൽകുന്ന സൂചന.
ട്രാവൽ ഏജൻസികളിലെ ജീവനക്കാ൪ തലേ രാത്രി തോ൪ത്തും വെള്ളക്കുപ്പിയും വെച്ച് കസേര റിസ൪വ് ചെയ്യുന്നതും പതിവായി. ഗ്രൂപ് റിസ൪വേഷന് ഏറെ സമയമെടുക്കുന്നതിനാൽ സാധാരണക്കാ൪ മണിക്കൂറുകൾ കാത്തിരുന്ന് കൗണ്ടറിനു മുന്നിൽ എത്തുമ്പോഴേക്കും ബുക്കിങ് തീ൪ന്നിരിക്കും.
മണിക്കൂറുകൾ കാത്തിരുന്ന് യാത്രക്കാ൪ നിരാശരായി മടങ്ങുമ്പോഴും ചില ട്രാവൽ ഏജൻസികളിൽ ഏത് ടിക്കറ്റും സുലഭമാണ്.
അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ടോക്കൺ മെഷീൻ സ്ഥാപിക്കാൻ വൈകുന്നതിൽ ദുരൂഹതയുണ്ടെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സി.ഇ. ചാക്കുണ്ണി പറയുന്നു. ഇത് പറയാൻ അദ്ദേഹത്തിന് കാരണവുമുണ്ട്. തിരുവനന്തപുരം റെയിൽവേസ്റ്റേഷനിൽ 12 ടോക്കൺ മെഷീനുകളുണ്ട്. ഇവ ഇടതടവില്ലാതെ പ്രവ൪ത്തിക്കുന്നതിനാൽ യാത്രക്കാ൪ക്ക് പരാതിയുമില്ല. തിരുവനന്തപുരം ഡിവിഷനിൽ സുഗമമായി നടക്കുന്ന ടോക്കൺ സമ്പ്രദായം പാലക്കാട് ഡിവിഷനിൽ എന്തുകൊണ്ട് അട്ടിമറിക്കപ്പെടുന്നു -അദ്ദേഹം ചോദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story