Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 3:40 PM IST Updated On
date_range 20 Dec 2011 3:40 PM ISTസമര കേന്ദ്രത്തില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു
text_fieldsbookmark_border
മേപ്പാടി: സി.പി.ഐ (എം.എൽ) നടത്തുന്ന ഭൂസമര കേന്ദ്രമായ വിത്തുകാട് വ൪ഗീസ് നഗറിൽ ചില്ലറ സംഘ൪ഷം. സംഭവത്തിൽ ജനതാദൾ പ്രവ൪ത്തകനായ തമ്പി ജെയിംസിന് (48) വെട്ടേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷെഡ് നി൪മിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം.
സി.പി.ഐ (എം.എൽ) പ്രവ൪ത്തക൪ക്കെതിരെയാണ് പരാതി. മേപ്പാടി സമരഭൂമിയിലെ സമാധാനം തക൪ത്ത് ഭൂമി കൈവശപ്പെടുത്താൻ വൻ ലോബിയും ഗുണ്ടാസംഘവും പ്രവ൪ത്തിക്കുന്നതായി സി.പി.ഐ (എം.എൽ) വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സമരഭൂമി എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് സെക്രട്ടറി സാം പി.മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
