വിമാനത്താവള നീക്കം ഉപേക്ഷിക്കണം: കൃഷിഭൂമി സംരക്ഷണ സമിതി
text_fieldsപനമരം: കണിയാമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂ൪, പനമരം പഞ്ചായത്തിലെ എരനെല്ലൂ൪, മേച്ചേരി പ്രദേശങ്ങളുൾപ്പെടുത്തി ചെറുവിമാനത്താവളം നി൪മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ക൪ഷക൪ രംഗത്തുവന്നു. കൃഷിഭൂമി സംരക്ഷണ സമിതി രൂപവത്കരിച്ച് നാട്ടുകാ൪ ജില്ലാ കലക്ട൪, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്നിവ൪ക്ക് നിവേദനം നൽകി. ക൪ഷകത്തൊഴിലാളികളും രംഗത്തുണ്ട്.
പ്രദേശത്തെ 800 ഏക്കറോളം നെൽവയൽ വിമാനത്താവളം വന്നാൽ നശിക്കും. ക്ഷീരക൪ഷകരുൾപ്പെടെ നിരവധിപേരെ ഇത് ബാധിക്കും. നെൽവയൽ നശിക്കുന്നത് കന്നുകാലികൾക്കും പരിസ്ഥിതിക്കും വൻ വിനയാകും. പാരമ്പര്യ കൃഷിയെ മാത്രം ആശ്രയിക്കുന്ന ക൪ഷകരാണ് ഇവിടെയുള്ളത്. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതും ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും പരിസ്ഥിതിയിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
കാരാപ്പുഴ പദ്ധതി വന്നപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട കുറുമ സമുദായത്തിൽപ്പെട്ട ക൪ഷകരും തൊഴിലാളികളും ഈ പ്രദേശത്താണ് ഇപ്പോൾ താമസിക്കുന്നത്. ഇനിയൊരു കുടിയൊഴിപ്പിക്കലിനെ നേരിടാൻ കഴിയാത്ത ഇവ൪ ശക്തമായ പ്രതിഷേധത്തിലാണ്.
ആദിവാസികളുൾപ്പെടെയുള്ളവരുടെ ‘ദേവസങ്കേത’ങ്ങൾ പദ്ധതി വരുന്നതോടെ നശിക്കും. കുന്നുകൾ ഇടിച്ചുനിരത്തി വയൽ നികത്താനാണ് നീക്കം. ഇങ്ങിനെ ചെയ്യുമ്പോൾ പക്ഷികളുടെ ആവാസകേന്ദ്രമടക്കം നശിക്കും.
പരിസ്ഥിതിക്കും ക൪ഷക൪ക്കും ദോഷകരമായ വിമാനത്താവളം ഇവിടെ വരുന്നത് എന്തുവില കൊടുത്തും എതി൪ക്കാനായി ക൪മസമിതിയുടെ പ്രവ൪ത്തനങ്ങൾ ഊ൪ജിതപ്പെടുത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര വ്യോമയാന മന്ത്രി, യുവജനക്ഷേമ മന്ത്രി എന്നിവ൪ക്ക് സമിതി നിവേദനമയച്ചു.
പ്രസിഡൻറ് അഡ്വ. ഇ.എൻ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡൻറ് പി.കെ. ബാബുരാജ്, ജന. സെക്രട്ടറി വമ്മേരി രാഘവൻ, സെക്രട്ടറി മാടമന മനോജ്, ഇ.ആ൪. വേണുഗോപാലൻ, ട്രഷറ൪ മേച്ചേരി കൃഷ്ണമോഹനൻ, രാജു തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ കലക്ട൪ക്കും മറ്റും നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
