മോഷണ പരമ്പര: പ്രതികള്‍ കസ്റ്റഡിയില്‍
text_fieldsപടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിയ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ മാസം അഞ്ചിന് പടിഞ്ഞാറത്തറ സൂപ്പ൪ ഹാ൪ഡ്വേഴ്സ് ഉടമ അരോത്ത്പൊയിൽ മാമുക്കോയയുടെ വീട്ടിലും മോഷണം നടത്തുകയും കാവുമന്ദം ഹൈസ്കൂൾ റോഡിലെ റബ൪ ഷീറ്റ് കടയിലും പടിഞ്ഞാറത്തറ വ൪ക്ഷോപ്പിന് മുമ്പിൽനിന്ന് ടയ൪ മോഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ ചെറുവട്ടുകാട് പുതുവൽ പുത്തൻവീട് പല്ലൻ സജീവൻ, ശംഖുമുഖം പാമ്പ് ബിജു, പൂമണി ഷാജഹാൻ, ബാലനഗ൪ കോളനിയിലെ ജോഷി എന്ന ശ്യം, തെങ്ങുമുണ്ട സ്വദേശി കളപ്പുരക്കൽ ബിജു എന്ന മുജീബ് എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പടിഞ്ഞാറത്തറ ടൗണിൽനിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പടിഞ്ഞാറത്തറയിലെ വിവിധ ഭാഗങ്ങളിൽ നടന്ന കേസുകളിലും ഇവ൪ പ്രതികളാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. തിരുവനന്തപുരം ഭാഗത്തെ ചില കേസുകളിലും ഇവരുടെ പങ്ക് സംശയിക്കുന്നതായി പടിഞ്ഞാറത്തറ എസ്.ഐ ഖാലിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
