Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightസ്ഥലം...

സ്ഥലം മാറ്റത്തെച്ചൊല്ലി ഉപരോധം: സര്‍വീസ് സംഘടനകള്‍ തമ്മില്‍ പോര്

text_fields
bookmark_border
സ്ഥലം മാറ്റത്തെച്ചൊല്ലി ഉപരോധം: സര്‍വീസ് സംഘടനകള്‍ തമ്മില്‍ പോര്
cancel

കൽപറ്റ: സഹകരണ വകുപ്പിൽ നടന്ന സ്ഥലംമാറ്റത്തെച്ചൊല്ലി ജോയിൻറ് രജിസ്ട്രാ൪ ഓഫിസിൽ തിങ്കളാഴ്ച വൈകീട്ട് നാടകീയ രംഗങ്ങൾ. സ്ഥലംമാറ്റം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടതുസംഘടന പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയപ്പോൾ ഓഫിസ് സമയം കഴിഞ്ഞുള്ള സമര നാടകത്തെ അപലപിച്ച് എൻ.ജി.ഒ അസോസിയേഷൻ രംഗത്തുവന്നു. പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻെറ നേതൃത്വത്തിൽ പ്രവ൪ത്തക൪ കൽപറ്റയിൽ സഹകരണസംഘം ജോ. രജിസ്ട്രാ൪ ഓഫിസിൽ ഉപരോധ സമരം നടത്തി.
സ്ഥലംമാറ്റിയ രണ്ട് വനിതാ ജീവനക്കാരെ അതത് താലൂക്കുകളിൽ നിലനി൪ത്തണമെന്നായിരുന്നു എൻ.ജി.ഒ യൂനിയൻെറ ആവശ്യം. സമരത്തിന് യൂനിയൻ ജില്ലാ സെക്രട്ടറി ഇ.കെ. ബിജൂജൻ, ജോ. സെക്രട്ടറി കെ. ആനന്ദൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.ജി. ഫിലിപ്, സി.ആ൪. പ്രേമാനന്ദ്, പി.വി. മാത്യു, വി. വേണുഗോപാൽ എന്നിവ൪ നേതൃത്വം നൽകി.
എൻ.ജി.ഒ അസോസിയേഷൻ പ്രവ൪ത്തക൪ ജോ. രജിസ്ട്രാ൪ക്ക് സംരക്ഷണം നൽകി. ഇഷ്ടാനുസരണം സ്ഥലം മാറ്റം നടത്താനുള്ള എൻ.ജി.ഒ യൂനിയൻെറ നീക്കത്തിൽ എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു. ജില്ലാ പ്രസിഡൻറ് ഉമാശങ്ക൪, ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ എന്നിവ൪ നേതൃത്വം നൽകി. അഞ്ചുവ൪ഷം എല്ലാ മാനദണ്ഡങ്ങളും അട്ടിമറിച്ച് സഹകരണ വകുപ്പ് സാമ്രാജ്യമാക്കിയവ൪ ഗുണ്ടായിസത്തിലൂടെ ഉത്തരവിറക്കാമെന്ന് വ്യാമോഹിക്കണ്ടെന്ന് എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ജില്ലാ പ്രസിഡൻറ് ടി.ഒ. റെയ്മൺ, സി. കൃഷ്ണൻ, ജോ൪ജ് സെബാസ്റ്റ്യൻ, പി. സഫാൻ, ആ൪. ബിജുമോൻ, എം.ജി. അനിൽകുമാ൪, എസ്. സജി എന്നിവ൪ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story