Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 3:27 PM IST Updated On
date_range 20 Dec 2011 3:27 PM ISTഇറാഖ് വൈസ് പ്രസിഡന്റിനെതിരെ അറസറ്റ് വാറന്റ്
text_fieldsbookmark_border
ബാഗ്ദാദ്: ഇറാഖ് വൈസ് പ്രസിഡന്റ് താരിഖ് അൽ ഹാഷിമിക്കെതിരെ സുപ്രീം ജുഡീഷ്യൽ കൌൺസിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തീവ്രവാദ വിരുദ്ധ നിയമം അനുസരിച്ചാണ് വാറന്റ് പുറപ്പെടുവിച്ചതെന്ന് പ്രതിരോധമന്ത്രാലയം വക്താവ് മേജ൪ ജനറൽ അദൽ ദഹാം വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
വൈസ് പ്രസിഡന്റിന്റെ രണ്ട് അംഗരക്ഷകരടക്കം മൂന്ന് പേരെ തീവ്രവാദ പ്രവ൪ത്തനമുണ്ടെന്ന് സംശയിച്ച് നേരത്തെ അറസ്റ്റ്ചെയ്തിരുന്നു. താരിഖിന്റെ അറിവോട് കൂടിയാണ് തങ്ങൾ തീവ്രവാദ പ്രവ൪ത്തനങ്ങൾ നടത്തിയതെന്ന ഇവരുടെ മൊഴിയും വാ൪ത്താ സമ്മേളനത്തിൽ പ്രദ൪ശിപ്പിച്ചു. താരിഖിനെ വിദേശയാത്രയിൽ നിന്നു വിലക്കിക്കൊണ്ട് ജുഡീഷ്യൽ കൌൺസിൽ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
‚
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
