Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകട ബാധ്യതകളുടെ...

കട ബാധ്യതകളുടെ ഭാരത്തില്‍ മനസ്സിന്‍െറ തന്ത്രി തകര്‍ന്നു; ഭൂഷന് വേണം, ചികില്‍സയും സാമ്പത്തിക സഹായവും

text_fields
bookmark_border
കട ബാധ്യതകളുടെ ഭാരത്തില്‍ മനസ്സിന്‍െറ തന്ത്രി തകര്‍ന്നു; ഭൂഷന് വേണം,  ചികില്‍സയും സാമ്പത്തിക സഹായവും
cancel

ദുബൈ: ലക്ഷം രൂപ കടമെടുത്ത് ഗൾഫിലേക്ക് വിമാനം കയറുമ്പോൾ ഭൂഷൻെറ മനസ്സ് നിറയെ കണക്കുകൂട്ടലുകളായിരുന്നു. ലക്ഷക്കണക്കിന് പ്രവാസികളുടെ പ്രതീക്ഷകൾക്ക് ചിറകു മുളച്ച നാട് തന്നെയും കൈയൊഴിയില്ളെന്നും അധ്വാനിക്കാനുള്ള കരുത്തും മനസ്സുമുള്ളപ്പോൾ തൻെറ ബാങ്ക് വായ്പകൾ നിഷ്പ്രയാസം കൊടുത്തു വീട്ടാമെന്നും അയാൾ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ആശങ്കൾ പറഞ്ഞ വീട്ടുകാരോടും കൂട്ടുകാരോടും ഭൂഷൻ ഇതു തന്നെ പറഞ്ഞു. പക്ഷേ, തൻെറ പ്രതീക്ഷകളുടെ വിളഭൂമിയെന്ന് കരുതി ഷാ൪ജയിലെത്തിയ ഇദ്ദേഹത്തിൻെറ അനുഭവങ്ങൾ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു. ജോലിയിൽ പ്രവേശിച്ച് ആറ് മാസം തികയും മുമ്പെ തൊഴിൽ സ്ഥാപനം പൂട്ടി ഇന്ത്യക്കാരനായ ഉടമ സ്വന്തം നാട്ടിലേക്ക് തടിയെടുത്തു. ഇതോടെ മറ്റ് 400 തൊഴിലാളികൾക്കൊപ്പം ഭൂഷനും പെരുവഴിയിലായി. നാല് മാസമായി മലയാളികളടക്കമുള്ള ഇവ൪ക്ക് ശമ്പളമില്ലായിരുന്നു.
തുച്ഛമെങ്കിലും വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം പോലും കിട്ടാതായതോടെ ഇവ൪ക്ക് കൊടും ദുരിതത്തിൻെറ നാളുകളായി. ഇവരുടെ ജീവിതം പതിയെ പട്ടിണിയിലേക്ക് വഴിമാറുന്നതിനിടെയാണ് ആരോടും പറയാതെ കമ്പനി പൂട്ടി ഉടമ രക്ഷപ്പെടുന്നത്. ഇവിടെ മുണ്ട് മുറുക്കിയുടുത്ത് പട്ടിണിയോട് പൊരുതുന്നതിനിടെയാണ് ഭൂഷന് നാട്ടിൽ നിന്ന് പ്രിയപ്പെട്ടവരുടെ പട്ടിണിയുടെ വേദന നിറഞ്ഞ വിവരങ്ങൾ ലഭിച്ചത്. ഇതിന് പുറമെ വായ്പയെടുത്ത ഒരു ലക്ഷം രൂപ തിരിച്ചടക്കേണ്ടതിൻെറ ആകുലതകളുമെല്ലാമായതോടെ ആന്ധ്ര സ്വദേശിയായ ഭൂഷന് മനസ്സിൻെറ നിയന്ത്രണം നഷ്ടമായി. ഇന്നലെ വരെ തന്നോടൊപ്പം വേദനകൾ പങ്കിട്ട അടുത്ത സുഹൃത്തുക്കളെ പോലും അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ശരീരത്തിൻെറ നിയന്ത്രണം മനസ്സിന് നഷ്ടമായതോടെ തനിക്ക് മുന്നിലുള്ളവരെയെല്ലാം അയാൾക്ക് ശത്രുക്കളായി തോന്നിത്തുടങ്ങി. എല്ലാം നഷ്ടപ്പെട്ടവൻെറ വേദനയിൽ താളം തെറ്റിയ മനസ്സുമായി ഷാ൪ജ ഫ്രീസോണിലെ ലേബ൪ ക്യാമ്പിലിരുന്ന് സഹപ്രവ൪ത്തകരെ ആക്രമിച്ച ഈ ബലിഷ്ഠകായനിൽ നിന്ന് രക്ഷ തേടാൻ അവ൪ക്ക് മറ്റൊരു മാ൪ഗവുമില്ലായിരുന്നു. അവ൪ അയാളെ തൽക്കാലം ബന്ധനത്തിലാക്കി. അരുതാത്തതെന്ന് ഉത്തമ ബോധ്യമുണ്ടെങ്കിലും അത് മാത്രമായിരുന്നു പോംവഴിയെന്ന് സഹപ്രവ൪ത്തക൪ പറയുന്നു. തൽക്കാലം ഈ കടുംകൈ ചെയ്ത് ഇവ൪ സാമൂഹിക പ്രവ൪ത്തകരെ വിവരമറിയിക്കുകയായിരുന്നു. ഭൂഷനെ ഈ നിലക്ക് നാട്ടിലേക്ക് പറഞ്ഞയക്കാൻ പറ്റില്ല. അയാളെ ചികിൽസിക്കണം. കടം വീട്ടാനുള്ള മാ൪ഗം കണ്ടെത്തി നാട്ടിലയക്കണം. സ്വയം അനുഭവിക്കേണ്ടി വരുന്ന പട്ടിണി അടക്കമുള്ള കടുത്ത ദുരിതങ്ങൾക്കിടെ ഭൂഷൻ ഇവ൪ക്ക് ഇരട്ടി ബാധ്യതയായിരിക്കുകയാണ്. പക്ഷേ, തൊഴിലാളികൾ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ലൈല അബൂബക്കറിൻെറ നേതൃത്വത്തിലുള്ള സാമൂഹിക പ്രവ൪ത്തക൪ ഇയാളെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്നലെ ഇവ൪ തൊഴിൽ മന്ത്രാലയത്തിലെത്തി അധികൃതരെ വിവരം ധരിപ്പിച്ചിരുന്നു.
അബൂദാബി, ദുബൈ, ഷാ൪ജ എന്നീ എമിറേറ്റുകളിൽ പ്രവ൪ത്തിച്ചിരുന്ന സ്റ്റാഫ് സിസ്റ്റംസ് എൻജിനീയറിങ്, എമിറേറ്്സ് സ്പേസ് എന്നീ നാല് കെട്ടിട നി൪മാണ, എൻജിനീയറിങ് കമ്പനികളുടെ ഉടമയാണ് നാനൂറോളം തൊഴിലാളികളെ അനാഥരാക്കി ഈയിടെ നാട്ടിലേക്ക് മുങ്ങിയത്. മംഗലാപുരം സ്വദേശിയായ ഇയാൾ കമ്പനി പൂട്ടി സ്ഥലം വിടുമ്പോൾ തൊഴിലാളികൾക്ക് ആറ് മാസത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് പോലും പ്രയാസത്തിലായ ഇവ൪ തൊഴിൽ മന്ത്രാലയത്തിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകിയിട്ടുണ്ട്.
അബൂദബി ബനിയാസ്, ദുബൈ അൽഖൂസ്, ഷാ൪ജ ഹംരിയ്യ ഫ്രീസോൺ തുടങ്ങിയ ലേബ൪ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളിൽ നൂറിലേറെ പേ൪ മലയാളികളും മറ്റുള്ളവ൪ ആന്ധ്ര, തമിഴ്നാട്, ക൪ണാടക, ബീഹാ൪, ഗുജറാത്ത്, നേപ്പാൾ, ശ്രീലങ്ക, ബംഗ്ളാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും തൊട്ടടുത്ത ഗ്രോസറികളിൽ നിന്നും മറ്റും ലഭിക്കുന്ന സഹായം കൊണ്ടുമാണ് ഇവ൪ ജീവൻ നിലനി൪ത്തുന്നത്. വിസ കാലാവധി അവസാനിച്ച നിരവധി പേരും ഇവരുടെ കൂട്ടത്തിലുണ്ട്. സാമൂഹിക പ്രവ൪ത്തകരും ഇവ൪ക്ക് സഹായങ്ങൾ എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഭൂഷൻ അടക്കമുള്ളവരുടെ ചികിൽസക്കും വിശപ്പടക്കാനും ഇവ൪ക്ക് ഉദാരമതികളുടെ സഹായമല്ലാതെ മറ്റൊരു മാ൪ഗമില്ല. തങ്ങളുടെ ദുരിതം വായിച്ചറിയുന്നവ൪ തീ൪ച്ചയായും സഹായവുമായെത്തുന്ന പ്രതീക്ഷയിലാണവ൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story