ശമ്പള വര്‍ധന പ്രഖ്യാപിച്ച ശേഷം വിലക്കയറ്റമെന്ന് വ്യാപക പരാതി
text_fieldsഅബൂദബി: യു.എ.ഇയുടെ 40ാം ദേശീയദിനാഘോഷത്തിൻെറ ഭാഗമായി ഫെഡറൽ അതോറിറ്റി ജീവനക്കാ൪ക്ക് പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ശമ്പള വ൪ധന പ്രഖ്യാപിച്ച ശേഷം രാജ്യത്ത് അനധികൃതമായി അവശ്യസാധനങ്ങളുടെ വില വ൪ധിച്ചതായി വ്യാപക പരാതി. ഈമാസം മാത്രം ഇത്തരം 1200 പരാതികളാണ് സാമ്പത്തിക മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. വിലക്കയറ്റം സംബന്ധിച്ച് ഈ വ൪ഷം ഇതുവരെ മന്ത്രാലയത്തിന് 6,195 പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ട൪ ഡോ. ഹാഷിം അൽ നുഐമി വ്യക്തമാക്കി. പരാതികൾ വ൪ധിച്ച് വരുന്നതിനെ ഏറെ ഗൗരവത്തോടെയാണ് മന്ത്രാലയം കാണുന്നത്. അനധികൃതമായി വില വ൪ധിപ്പിക്കുന്നതിനെതിരായ നടപടികൾ ആലോചിക്കുന്നതിന് വ്യാഴാഴ്ച ഉപഭോക്തൃ സംരക്ഷണത്തിനായുള്ള സുപ്രീം സമിതി യോഗം ചേരുന്നുണ്ട്. പ്രതിദിനം 60 എന്ന കണക്കിലാണ് മന്ത്രാലയത്തിന് പരാതികൾ ലഭിക്കുന്നത്. ഇവ അന്നുതന്നെ പരിഗണിക്കുന്നതിനാൽ ലഭിച്ച പരാതികളിൽ 98 ശതമാനത്തിലും തീരുമാനമായിട്ടുണ്ട്. ബാക്കിയുള്ളവ തീരുമാനത്തിനായി ത൪ക്ക പരിഹാര സമിതിയുടെ പരിഗണനയിലാണ്. പരാതിപ്പെട്ടാൽ നടപടി ഉണ്ടാകും എന്ന വിശ്വാസം ജനങ്ങൾക്കുള്ളതിനാലാണ് പരാതികളുടെ എണ്ണത്തിൽ വ൪ധനയുണ്ടാകുന്നത്. ഈ വിശ്വാസം മന്ത്രാലയം കാത്തുസൂക്ഷിക്കും. ഒരു റീട്ടെയ്ൽ ഒൗട്ട്ലെറ്റിനെയും വ്യാപാരിയെയും നിയമം ലംഘിക്കാൻ അനുവദിക്കില്ല.
ഉപഭോക്തൃ സംരക്ഷണ വകുപ്പിൻെറ അനുമതിയില്ലാതെ സാധനങ്ങളുടെ വില ഉയ൪ത്താൻ വിതരണക്കാരെയും വ്യാപാരികളെയും അനുവദിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
