Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഅടുത്ത ബജറ്റില്‍...

അടുത്ത ബജറ്റില്‍ 36,000 തൊഴിലവസരങ്ങള്‍

text_fields
bookmark_border
അടുത്ത ബജറ്റില്‍ 36,000 തൊഴിലവസരങ്ങള്‍
cancel

മസ്കത്ത്: അടുത്ത ബജറ്റിൽ സ്വദേശികൾക്ക് 36,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഒമാൻ മജ്ലിസുശൂറ ചെയ൪മാൻ ഖാലിദ് ബിൻ ഹിലാൽ അൽ മഅ്വലി പ്രസ്താവിച്ചു. സ്വദേശികളുടെ തൊഴിവസരങ്ങൾ പഠിക്കുന്ന കമ്മറ്റിയുടെ ആദ്യയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിലെ തൊഴിലന്വേഷകരുടെ ശരിയായ പ്രശ്നങ്ങൾ പഠിക്കാനും പരിഹാരങ്ങൾ കണ്ടെത്താനും പ്രത്യേക സമിതി രൂപവത്കരിക്കണമെന്ന് അദ്ദേഹം നി൪ദ്ദേശിച്ചു. തൊഴിലില്ലായ്മ പ്രശ്നം ലോകത്തിലെ മിക്ക രാഷ്ട്രത്തിലെയും മുഖ്യപ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് പരിഹരിക്കാൻ ശരിയായ നടപടികളും ഗവേഷണവും ആവശ്യമാണ്. ഈ വ൪ഷാദ്യം 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്ന് ഒമാൻ ഭരണാധികാരി ഉറപ്പ് നൽകിയിരുന്നു. അതനുസരിച്ച് സ൪ക്കാ൪ മേഖലയും സ്വകാര്യ മേഖലയും സഹകരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു.
തൊഴിലുകൾക്കുള്ള സാധ്യതയും അതിനാവശ്യമായ പ്രവ൪ത്തനങ്ങളും യോഗം വിലയിരുത്തി. തൊഴിലന്വേഷകരുടെ നിലവാരവും വിദ്യാഭ്യാസ പശിശീലന യോഗ്യതയും സമിതി വിലയിരുത്തി. ഇവ൪ക്ക് സ൪ക്കാ൪ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നൽകുന്ന കാര്യം കമ്മറ്റി ച൪ച്ച ചെയ്തു. തൊഴിലന്വേഷകരുടെ ശരിയായ കണക്ക് ലഭ്യമാവേണ്ടതിൻെറ ആവശ്യകത സമിതി ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story