ചൈനീസ് യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍
text_fieldsമസ്കത്ത്: തലസ്ഥാന നഗരിയിൽ നിന്ന് 30 കിലോമീറ്റ൪ അകലെയുള്ള വിനോദസഞ്ചാര മേഖലയായ യിത്തിയിൽ ചൈനീസ് യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തതായാണ് സൂചന. രണ്ടുദിവസം മുമ്പാണ് യുവതിയുടെ അഴുകി തുടങ്ങിയ മൃതദേഹം നാട്ടുകാ൪ കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്. തുട൪ന്നു നടന്ന അന്വേഷണത്തിലാണ് യുവതിയുടെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ആ൪.ഒ.പി. വൃത്തങ്ങൾ മാധ്യമങ്ങളോടു പറഞ്ഞു. നാലു പാകിസ്താൻ സ്വദേശികളും ഒരു ചൈനക്കാരനുമാണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായതത്രെ. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപെടുത്താൻ അധികൃത൪ തയാറായിട്ടില്ല. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പിന്നീട് ഒൗദ്യോഗികമായി പ്രതികരിക്കാമെന്ന് മസ്കത്തിലെ ചൈനീസ് എംബസി അധികൃതരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
