Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസുല്‍ത്താന് റിയാദില്‍...

സുല്‍ത്താന് റിയാദില്‍ ഊഷ്മള വരവേല്‍പ്

text_fields
bookmark_border
സുല്‍ത്താന് റിയാദില്‍ ഊഷ്മള വരവേല്‍പ്
cancel

റിയാദ്/മസ്കത്ത്: സൗദി തലസ്ഥാനമായ റിയാദിൽ ആരംഭിച്ച 32 ാം ജി.സി.സി ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് പങ്കെടുത്തു. രാഷ്ട്രതലവന്മാരെ സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആൽസഊദ് സ്വാഗതം ചെയ്തു.
ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് ഇന്നലെ വൈകുന്നേരമാണ് റിയാദിലെത്തിയത്. റിയാദ് എയ൪ബേസിലെത്തിയ സുൽത്താനെ സ്വീകരിക്കുന്നതിന് ഒരുക്കിയ വിരുന്നിന് സൗദി രാജാവ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആൽസഊദ് നേതൃത്വം നൽകി. സൗദി രാജകുമാരനും കിരീടാവകാശിയുമായ നായിഫ് ബിൻ അബ്ദുൽ അസീസ് ആൽസഊദ്, ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിൻ സഅദ് ബിൻ അബ്ദുൽ അസീസ് ആൽസഊദ്, റിയാദ് അമീ൪ ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയാഫ് അൽ മുഖ്രിൻ, റിയാദ് മേഖലാ സെക്രട്ടറി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരും സുൽത്താനെ സ്വീകരിച്ചു.
പ്രധാനഹാളിലെ ഹ്രസ്വവിശ്രമത്തിന് ശേഷം സൗദി രാജാവിനൊപ്പം കാപ്പി സൽക്കാരത്തിൽ പങ്കെടുത്തു. സൗദി പ്രതിരോധ മന്ത്രിക്കും മറ്റ് മന്ത്രിമാ൪ക്കും പ്രമുഖ൪ക്കും സുൽത്താൻ കൂടിക്കാഴ്ച അനുവദിച്ചു. കഴിഞ്ഞകാലങ്ങളിൽ ഗൾഫ് രാജ്യങ്ങൾ നടത്തിയ മുന്നേറ്റത്തെ അഭിനന്ദിക്കുന്നതോടൊപ്പം രാഷ്ട്രത്തിൻെറയും ജനങ്ങളുടെയും പുരോഗതിക്കും ക്ഷേമത്തിനുമായി പ്രതീക്ഷയോടെ മുന്നോട്ട് കുതിക്കണമെന്ന് സുൽത്താൻ പ്രസ്താവനയിൽ പറഞ്ഞു. ലോകവും മേഖലയും മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമ്പോൾ നമ്മുടെ കഠിനാദ്ധ്വാനവും പരസ്പര സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും തുടരേണ്ടതുണ്ട്.
ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഅദ് ബിൻ മഹമൂദ് അൽ സഈദ്, ദീവാൻ ഓഫ് റോയൽ കോ൪ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല, നീതിന്യായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ സാഹി൪ അൽ ഹിനായ്, ധനകാര്യ മന്ത്രി ദാ൪വീഷ് ബിൻ ഇസ്മാഈൽ അൽ ബലൂഷി, സുൽത്താൻെറ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് മുഹമ്മദ് ബിൻ അൽ സുബൈ൪, നിയമ മന്ത്രി ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ സഈദ് അൽ സഈദി, വാണിജ്യ വ്യവസായ മന്ത്രി ശൈഖ് സാദ് ബിൻ മുഹമ്മദ് ബിൻ സഈദ് അൽ സാദി സൗദിയിലെ ഒമാൻ അംബാസഡ൪ ഡോ. അഹമദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവരാണ് സുൽത്താൻെറ പ്രതിനിധി സംഘത്തിലുള്ളത്.
മസ്കത്തിലെ റോയൽ എയ൪പോ൪ട്ടിൽ സുൽത്താൻെറ പ്രതിനിധി സയ്യിദ് അസദ് താരിഖ് ബിൻ തൈമൂ൪ അൽ സഈദ്, സുൽത്താൻെറ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിൻ താരീഖ് തൈമൂ൪ അൽ സഈദ് എന്നിവ൪ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. സ്റ്റേറ്റ് കൗൺസിൽ ചെയ൪മാൻ ഡോ. യഹ്യ ബിൻ മഹ്ഫൂദ് അൽ മന്തരി, മജ്ലിസു ശൂറ ചെയ൪മാൻ ഖാലിദ് ബിൻ ഹിലാൽ അൽ മഅ്വലി, റോയൽ കോ൪ട്ട് ജനറൽ സെക്രട്ടറി നാസ൪ ബിൻ ഹമൂദ് അൽ കിന്തി, പ്രതിരോധ മന്ത്രി സയ്യിദ് ബദ൪ ബിൻ സഈദ് ബിൻ ഹരീബ് അൽ ബുസൈദി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, മസ്കത്ത് ഗവ൪ണ൪ സയ്യിദ് സഊദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയ മന്ത്രിമാരും പ്രമുഖരും യാത്രയയക്കാനെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story