Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപരമ്പരാഗത ബാങ്കുകളുടെ...

പരമ്പരാഗത ബാങ്കുകളുടെ ഇസ്ലാമിക ശാഖകള്‍ പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കില്ല: ക്യു.സി.ബി ഗവര്‍ണര്‍

text_fields
bookmark_border
പരമ്പരാഗത ബാങ്കുകളുടെ ഇസ്ലാമിക ശാഖകള്‍ പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കില്ല: ക്യു.സി.ബി ഗവര്‍ണര്‍
cancel

ദോഹ: പരമ്പരാഗത ഇസ്ലാമിക ബാങ്കുകളുടെ ശാഖകൾ ഈ വ൪ഷാവസാനത്തോടെ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിക്കില്ളെന്ന് ഖത്ത൪ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) ഗവ൪ണ൪ ശൈഖ് അബ്ദുല്ല ബിൻ സൗദ് ആൽഥാനി വ്യക്തമാക്കി. മേൽനോട്ടാം, നിയന്ത്രണം, സാമ്പത്തിക നയം എന്നിവയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളാണ് ശാഖകൾ പൂട്ടാൻ കാരണമെന്നും ഖത്ത൪ നാഷനൽ കൺവെൻഷൻ സെൻററിൽ എട്ടാമത് അന്താരാഷ്ട്ര ഇസ്ലാമിക സാമ്പത്തിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
പരമ്പരാഗത ബാങ്കുകളെയും അവയുടെ ഇസ്ലാമിക സാമ്പത്തിക പ്രവ൪ത്തനങ്ങളെയും യോജിപ്പിച്ച് കൊണ്ടുപോകുക എന്നത് ബാങ്കുകൾ തമ്മിലുള്ള സ്വതന്ത്രവും സുതാര്യവുമായ മൽസരത്തിന് തസ്സമാണെന്ന് ഗവ൪ണ൪ പറഞ്ഞു. എന്നാൽ, ബാങ്കിംഗ് രംഗത്ത് ഇസ്ലാമിക് ബാങ്കുകൾക്ക് സുപ്രധാനമായ പങ്കുണ്ട്. ഈ പങ്ക് സങ്കീ൪ണതകളില്ലാതെ നി൪വഹിക്കാൻ അവസരമൊരുക്കുന്നതിനാണ് പരമ്പരാഗത ഇസ്ലാമിക് ബാങ്കുകളുടെ ശാഖകൾ പൂട്ടാൻ തീരുമാനിച്ചത്. സാമ്പത്തികമായ പുരോഗതി കൈവരിക്കുന്നതിലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ ഇസ്ലമിാക് ബാങ്കുകൾക്ക് കഴിയുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.
ഏതെങ്കിലും ഒരു പ്രത്യേക മേഖലയിലൊതുങ്ങാതെ എല്ലാ മേഖലകളിലേക്കും ഇസ്ലാമിക ബാങ്കുകളുടെ പ്രവ൪ത്തനം കടന്നുചെല്ലണം. ഇടപാടുകൾക്കാവശ്യമായ നിയമപരമായ അടിസ്ഥാനസൗകര്യം വികസിപ്പിച്ചെടുക്കുക എന്നതാണ് ഇസ്ലാമിക ബാങ്കുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ഇതേക്കുറിച്ച് അന്താരാഷ്ട്ര ഏജൻസികൾ പഠനം ആരംഭിച്ചത് ശ്ളാഘനീയമാണ്.
ഏതാനും ദശകങ്ങളായി ലോകശ്രദ്ധ പിടിച്ചുപറ്റിയ ഇസ്ലാമിക ബാങ്കിംഗ് വ്യവസ്ഥയുടെ പ്രസക്തി ആഗോള സാമ്പത്തിക മാന്ദ്യത്തിൻെറ പശ്ചാത്തലത്തിൽ ഏറെ വ൪ധിച്ചിട്ടുണ്ട്. പല വൻകിട രാജ്യങ്ങളും ഇപ്പോൾ ഇസ്ലാമിക് ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. അവിചാരിതമായുണ്ടായ വെല്ലുവിളികൾ നേരിടുന്നതിൽ വിജയം വരിച്ച ഇസ്ലാമിക ബാങ്കുകളുടെ ബാധ്യത ഏറെ വ൪ധിച്ചതായും ശൈഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. നിയമാനുസൃതമായ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ആശയങ്ങൾ അവതരിപ്പിക്കാനും ഇസ്ലാമിക ധനകാര്യസ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. ലാഭം മാത്രം ലക്ഷ്യമാക്കാതെ സാമൂഹിക-പാരിസ്ഥിതിക മേഖലകളിലെ പുരോഗതി കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രവ൪ത്തനരേഖകൾ ദീ൪ഘകാലാടിസ്ഥാനത്തിൽ തയാറാക്കണമെന്നും ക്യു.സി.ബി ഗവ൪ണ൪ ആവശ്യപ്പെട്ടു.
ഖത്ത൪ ഫൗണ്ടേഷന് കീഴിലുള്ള ഇസ്ലാമിക പഠന വിഭാഗമാണ് മൂന്നുദിവസത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പഠനവിഭാഗത്തിലെ ഡീൻ ഡോ. ഹാതിം കറാൻഷാവി, ഡോ. മാബിദ് അൽ ജ൪ഗി, ഡോ. നബീൽ ഭാബൂ൪, ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് പ്രസിഡൻറ് ഡോ. അഹമ്മദ് മുഹമ്മദ് അലി എന്നിവരും ഉദ്ഘാടന സെഷനിൽ സംസാരിച്ചു. ‘സുസ്ഥിര വികസനവും സാമ്പത്തിക പുരോഗതിയും ഇസ്ലാമിക പരിപ്രേഷ്യത്തിൽ’ എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ 35ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. സമ്മേളനം നാളെ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story