Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightനാല് ആരാധനാലയങ്ങള്‍...

നാല് ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിന് ധാരണയായി

text_fields
bookmark_border
നാല് ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിന് ധാരണയായി
cancel

മനാമ: രാജ്യത്ത് പുതുതായി നാല് ആരാധാലയങ്ങൾ നി൪മിക്കുന്നതിന് നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയും മുനിസിപ്പൽ നഗരാസൂത്രണ കാര്യ മന്ത്രി ഡോ. ജുമുഅ ബിൻ അഹ്മദ് അൽകഅ്ബിയും തമ്മിൽ ധാരണയായി. ഹമദ് ടൗണിലെ ഉമ്മുൽ ബനീൻ മസ്ജിദ്, ഇമാം അൽഹാദി മസ്ജിദും മഅ്തമും, സായിദ് ടൗണിൽ ഇമാം അലി മസ്ജിദ്, സദദിലെ ഇമാം അലി മസ്ജിദ് എന്നിവയാണ് പണിയാൻ തീരുമാനിച്ചിട്ടുള്ളത്.
സ്വതന്ത്രാന്വേഷണ സമിതി നി൪ദേശമനുസരിച്ചാണ് ഈ നാല് ആരാധനാലയങ്ങളും പണിയുന്നതിന് ധാരണയായിട്ടുള്ളത്. ആരാധനാലയങ്ങൾ പണിയുന്നതിന് വേണ്ട സ൪വേ സ൪ട്ടിഫിക്കറ്റ്, മുനിസിപ്പൽ അനുമതി പത്രം എന്നിവ കരസ്ഥമാക്കുന്നതിന് ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതര സ്ഥലങ്ങളിലും ആരാധനാലയങ്ങൾ പണിയുന്നതിനുള്ള സാധ്യതകൾ ആരായുമെന്നും മന്ത്രിമാ൪ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story