Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദമ്മാം കോണ്‍ഗ്രസില്‍...

ദമ്മാം കോണ്‍ഗ്രസില്‍ ഫേസ്ബുക് വിവാദം; ജവാദ് മൗലവിയെ സ്ഥാനത്തുനിന്ന് നീക്കി

text_fields
bookmark_border
ദമ്മാം കോണ്‍ഗ്രസില്‍ ഫേസ്ബുക് വിവാദം; ജവാദ് മൗലവിയെ സ്ഥാനത്തുനിന്ന് നീക്കി
cancel

ദമ്മാം: പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിൻെറ സന്ദ൪ശനവുമായി ബന്ധപ്പെട്ട് ദമ്മാമിലെ കോൺഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സിയിലുണ്ടായ ഭിന്നത പുതിയ തലങ്ങളിലേക്ക്. ഒൗദ്യോഗിക വിഭാഗവും സമാന്തര വിഭാഗവും തമ്മിലെ പ്രശ്നം തുടരുന്നതിനിടയിൽ ഒൗദ്യോഗിക വിഭാഗത്തിലും ഭിന്നതയുണ്ടായി. ഇതേത്തുട൪ന്ന് വൈസ് പ്രസിഡൻറ് ജവാദ് മൗലവിലെ സ്ഥാനത്തുനിന്ന് നീക്കംചെയ്തു. അതേസമയം, ഇതിനുമുമ്പ് തന്നെ താൻ രാജിക്കത്ത് നൽകിയെന്ന് ജവാദ് മൗലവി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മന്ത്രിയുടെ സന്ദ൪ശന ദിവസം നടന്ന സ്വീകരണ ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഒൗദ്യോഗിക വിഭാഗത്തിൽ ഭിന്നതയുണ്ടാക്കിയത്. ജവാദ് മൗലവിയും ഇവരും തമ്മിൽ ത൪ക്കമുണ്ടാവുകയായിരുന്നു. ഇതേത്തുട൪ന്ന് ഇതുമായി ബന്ധപ്പെട്ട് ജവാദ് മൗലവി തൻെറ ഫേസ്ബുക് പേജിലൂടെ ചില വിവാദ പരാമ൪ശങ്ങൾ നടത്തി. ഇത് പിൻവലിക്കണമെന്ന് ഒൗദ്യോഗിക വിഭാഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കാര്യങ്ങൾ ജനങ്ങൾ അറിയാൻ വേണ്ടിയാണ് താൻ ഫേസ്ബുക്കിലിട്ടതെന്നും ഇതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഉച്ചക്ക് 12.01നാണ് താൻ രാജിക്കത്ത് പ്രസിഡൻറിന് ഇ-മെയിലിൽ അയച്ചതെന്നും സ്ഥാനത്തുനിന്ന് മാറ്റിയെന്ന അറിയിപ്പ് ലഭിച്ചത് വൈകിട്ട് 4.28നാണെന്നും അദ്ദേഹം വിശദീകരിച്ചു.
മൗലവി രാജിവെച്ചതായി രാവിലെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. രാത്രി 10ന് വാ൪ത്താസമ്മേളനം വിളിക്കുകയും ചെയ്തു. അതിനിടെ വൈകിട്ട് ദമ്മാം ഒ.ഐ.സി.സി പ്രസിഡൻറ് പി.എം നജീബ് നൽകിയ പത്രക്കുറിപ്പിലാണ് ജവാദ് മൗലവിയെ ഒൗദ്യോഗിക ചുമതലകളിൽനിന്ന് ഒഴിവാക്കിയതായി അറിയിച്ചത്.
സോഷ്യൽ നെറ്റ്വ൪ക്ക് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫിനെതിരെ നടത്തിയ പരാമ൪ശങ്ങൾ കോൺഗ്രസിൻെറ പ്രവാസി സംഘടനയായ ഒ.ഐ.സി.സിക്ക് ഒരു തരത്തിലും അംഗീകരിക്കാനാവില്ളെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു. അതിനാൽ അച്ചടക്ക നടപടി എന്ന നിലയിലാണ് ഒൗദ്യോഗിക ചുമതലകളിൽനിന്ന് മാറ്റിയതെന്നും നജീബ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story