ഖസീം ദരിയയില്‍ പെട്രോള്‍ സ്റ്റേഷനില്‍ തീപിടിത്തം; മലയാളിക്ക് പൊള്ളലേറ്റു
text_fieldsബുറൈദ: ഇവിടെ നിന്ന് 240 കി.മീ.അകലെ ഖസീം പ്രവിശ്യയിൽപ്പെട്ട ദരിയയിലെ പെട്രോൾ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തിൽ മലയാളിക്ക് പൊള്ളലേറ്റു. കൊല്ലം കിഴക്കേകല്ലട സ്വദേശി ആബു എബ്രഹാമിനാണ് (48) മുഖത്തും കൈകളിലും പൊള്ളലേറ്റത്. ഇയാളെ അഫീഫ് ജനറൽ ആശ്പത്രി അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ടാങ്കറിൽ നിന്ന് അണ്ട൪ഗ്രൗണ്ട് ടാങ്കിലേക്ക് പെട്രോൾ ഒഴുക്കുന്നതിനിടെ ഉള്ളിലെ പൈപ്പിൽ ഉണ്ടായ പൊട്ടിത്തെറിയെ തുട൪ന്നാണ് തീപിടിത്തം. സമീപത്ത് നിന്നിരുന്ന ആബുവിൻെറ ദേഹത്ത് തീപടരുകയായിരുന്നു. ടാങ്ക൪ ലോറിയുടെ ഡ്രൈവറായ പാകിസ്താനി ഉടൻ ധൈര്യപൂ൪വം പൈപ്പ് ലൈൻ വേ൪പെടുത്തി വാഹനം എടുത്തുമാറ്റിയതിനാലാണ് വൻദുരന്തം ് ഒഴിവായതെന്ന് സാമൂഹികപ്രവ൪ത്തകൻ മോഹൻ സ്നേഹാലയം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. പ്രദേശത്തുകാ൪ നടുങ്ങിയ സ്ഫോടനത്തിൽ മെറ്റൽ ഷീറ്റ് കൊണ്ട് നി൪മിച്ച ടാങ്കിൻെറ മേൽക്കൂര പൊട്ടിച്ചിതറി. അബ്ദുല്ല ഹജ്ജി എന്ന സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ 18 കൊല്ലമായി ജോലിചെയ്തുവരികയാണ് ആബു എബ്രഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
