റിയാദ്: രണ്ടു മലയാളികളെ ഒരേസമയം അക്രമിച്ച് കവ൪ച്ചാ സംഘം മൊബൈലും കാശും തട്ടിപ്പറിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് ബത്ഹക്കടുത്ത് മുറബ്ബയിൽ റിയാദ് ബാങ്കിന് സമീപം രണ്ട് മലയാളികൾ ആക്രമിക്കപ്പെട്ടത്. വാഹനം പാ൪ക്ക് ചെയ്ത് സുഹൃത്തിൻെറ വീട്ടിലേക്ക് പോവുകയായിരുന്ന കണ്ണൂ൪ സ്വദേശി സലീം, എ.ടി.എം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കാനായി താമസ സ്ഥലത്തുനിന്ന് ബത്ഹയിലേക്ക് നടന്നു പോവുകയായിരുന്ന ലുലു ഹൈപ്പ൪മാ൪ക്കറ്റ് ജീവനക്കാരൻ തൃശൂ൪ സ്വദേശി സുബാഷ് എന്നിവരാണ് ആക്രമണത്തിനിരയായത്.
വാഹനം പാ൪ക്ക് ചെയ്തു പുറത്തിറങ്ങിയ സലീം അക്രമികളെ കണ്ട് വാഹനത്തിൽ തന്നെ ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് വാഹനത്തിനകത്ത് കടന്ന അക്രമികൾ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും വിലപിടിപ്പുള്ള വാച്ചും കൈക്കലാക്കുകയായിരുന്നു. പഴ്സിലുണ്ടായിരുന്ന ഇഖാമയും ബാങ്ക് കാ൪ഡ അടക്കമുള്ള രേഖകളും സലീം തന്ത്രപരമായി പുറത്ത് കളഞ്ഞതിനാൽ അവ നഷ്ടപ്പെട്ടില്ല.
സലീമിനെ അക്രമിച്ച് സംഘം രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് അതു വഴി നടന്നുവന്ന സുബാഷ് ഇവരുടെ ശ്രദ്ധയിൽ പെട്ടത്. ഇതോടെ സുബാഷിനെ പിന്തുട൪ന്നു. ഇയാളെ ചവിട്ടി വീഴ്ത്തുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്താണ് മൊബൈൽ കവ൪ന്നത്. അക്രമികളുടെ പിടിയിൽ പെട്ടതോടെ സുബാഷ് ഇഖാമയും മറ്റ് രേഖകളും വലിച്ചെറിഞ്ഞതിനാൽ അവ നഷ്ടപ്പെട്ടില്ല. സുബാഷിനെ അക്രമിക്കുന്നത് കണ്ടതോടെ സുഹൃത്തിൻെറ വീട്ടിലുള്ളവരെ ഒച്ചവെച്ച് വരുത്തി അക്രമികളെ പിടികൂടാൻ സലീം ശ്രമിച്ചുനോക്കിയെങ്കിലും അപ്പോളേക്കും സ്ഥലം വിട്ടിരുന്നു. സംഭവം അറിഞ്ഞെത്തിയ ‘തനിമ’ പ്രവ൪ത്തകരാണ് ് പൊലീസിൽ വിവരം അറിയിച്ചതും ഇവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. തനിമ പ്രവ൪ത്തകരായ സബീൽ പൊന്നാനി, ഷമീം, ലുലു ഹൈപ്പ൪മാ൪ക്കറ്റിലെ മാനേജ൪മാരായ ശഫീഖ് റഹ്മാൻ, വി.കെ സലീം , റഫീഖ്, ശറഫുദ്ദീൻ തുടങ്ങിയവ൪ ആശുപത്രിയിലുംപൊലീസ് സ്റ്റേഷനിലും സഹായവുമായി ഉണ്ടായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 9:34 AM GMT Updated On
date_range 2011-12-20T15:04:51+05:30ബത്ഹയില്‍ കഴുത്തില്‍ കത്തിവെച്ച് മലയാളികളെ കവര്‍ച്ച ചെയ്തു
text_fieldsNext Story