ഗവിയിലേക്ക് വിനോദസഞ്ചാരികളുടെ വരവ് നിലച്ചു
text_fieldsചിറ്റാ൪: ഗവി,കക്കി,പച്ചക്കാനം മേഖലകളിലേക്ക് വിനോദസഞ്ചാരികളുടെ വരവ് നിലച്ചു.കാനന ഭംഗി നുകരാനും വന്യ മൃഗങ്ങളെ നേരിൽക്കാണാനും ബോട്ടിങ്ങിനുമാണ് അധികവും ഇങ്ങോട്ടേക്കെത്തുന്നത്.
മുല്ലപ്പെരിയാ൪ പ്രശ്നത്തോടെയാണ് വിനോദ സഞ്ചാരികളുടെ വരവ് പൂ൪ണമായും നിലച്ചത്.കുമളിയിലും വണ്ടിപ്പെരിയാറ്റിലും വളളക്കടവിലും നിരോധാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവുകുറഞ്ഞു. ഇതാണ് വിനോദ സഞ്ചാരികൾ കുറയാൻ കാരണമായത്. ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ച ഇവിടേക്ക് ദിനം പ്രതി നൂറുകണക്കിന് പേരാണ് എത്തിക്കൊണ്ടിരുന്നത്. വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസം വകുപ്പിനും കെ.എഫ്.ഡി.സിക്കും ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ഡിസംബ൪ ജനുവരി മാസങ്ങളിലാണ് സീസൺ.സഞ്ചാരികളുടെ വരവ് നിലച്ചതോടെ ഗവിയിലെ കെ.എഫ്.ഡി.സിയുടെ ടൂറിസ്റ്റ് കോട്ടേജുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബോട്ടുകളും കരക്കടിപ്പിച്ചു.
ആങ്ങമൂഴിയിൽ നിന്ന് വരുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണം ഏ൪പ്പെടുത്തിയതോടെ ഇതുവഴിയും വിനോദ സഞ്ചാരികൾ എത്തുന്നില്ല. ശബരിമല സീസണിൽ അയ്യപ്പന്മാരുടെ വാഹനങ്ങൾ ഇതുവഴി കുമളിയിലേക്ക് എത്തിയിരുന്നു. ഇതിന് നിയന്ത്രണം ഏ൪പ്പെടുത്തിയതോടെ അയ്യപ്പന്മാരുടെ വാഹനവും നിലച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
