നീലിമലയില്‍ പ്ളാസ്റ്റിക് കുപ്പി സംസ്കരണം തുടങ്ങി
text_fieldsശബരിമല: നീലിമലയിൽ വനംവകുപ്പിൻെറ ഷെഡിങ് മെഷിൻ പ്രവ൪ത്തനമാരംഭിച്ചു. ശബരിമല ചീഫ് കോ ഓഡിനേറ്ററും അഡീഷനൽ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാ൪ മെഷീൻെറ സ്വിച്ച് ഓൺ നി൪വഹിച്ചു.
പ്ളാസ്റ്റിക് കുപ്പികൾ പൊടിക്കുന്നതാണ് മെഷീൻ. ശബരിമലയുടെ പവിത്രതയും പരിശുദ്ധിയും കാത്തുസൂക്ഷിക്കാനുള്ള സുപ്രധാന കാൽവെപ്പിനാണ് വനംവകുപ്പ് മുൻകൈയെടുത്തിരിക്കുന്നതെന്ന് ജയകുമാ൪ പറഞ്ഞു. ഇത്തരം യന്ത്രങ്ങൾ കൂടുതൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ശ്രമം കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കാൻ വനംവകുപ്പ് ഉദ്ദേശിക്കുന്നതായി പെരിയാ൪ വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ട൪ വി.ആ൪.സുരേഷ് പറഞ്ഞു. പമ്പ ഫോറസ്റ്റ് റേഞ്ച് ഓഫിസ൪ ആ൪.രാജേന്ദ്രൻപിള്ള, എസ്.സനീഷ്, എൻ.ശ്രീകുമാ൪, പി.പ്രസാദ് തുടങ്ങിയവ൪ സംബന്ധിച്ചു. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികളാണ് പുതിയ ഷെഡിങ് യന്ത്രത്തിൽ പൊടിച്ച് സംസ്കരിക്കപ്പെടുന്നത്.
മണിക്കൂറിൽ 10 കിലോ പ്ളാസ്റ്റിക് കുപ്പികൾ പൊടിച്ചെടുക്കാം. 40 കുപ്പികൾ പൊടിക്കുമ്പോൾ ഒരു കിലോ പൊടി കിട്ടുമെന്നാണ് കണക്ക്.
രണ്ട് ടൺ പ്ളാസ്റ്റിക് കുപ്പികൾ ഒരു ദിവസം പൊടിച്ചെടുക്കാം. 82,000 രൂപ വിലയുള്ള യന്ത്രം കോയമ്പത്തൂരിൽ നിന്നാണ് എത്തിച്ചത്. കുപ്പി പൊടിച്ചെടുക്കുന്ന പ്ളാസ്റ്റിക് ചിപ്സ് മറിച്ച് വിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
