അനിശ്ചിതകാല നിരാഹാരം 23ാം ദിവസത്തിലേക്ക്
text_fieldsചപ്പാത്ത്: മുല്ലപ്പെരിയാ൪ ഉപവാസം 23 ാം ദിവസത്തിലേക്ക്. മുല്ലപ്പെരിയാറിൽ പുതിയ ഡാം നി൪മിക്കണമെന്നും ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാ൪ സമരസമിതി ചപ്പാത്തിൽ നടത്തിവരുന്ന റിലേ ഉപവാസ സമരം 1823ാം ദിവസത്തിലേക്കും അനിശ്ചിതകാല ഉപവാസം 23 ാം ദിവസത്തിലേക്കും കടന്നു.
സമരപ്പന്തലിൽ ഉപവസിക്കുന്ന അടൂ൪ എം.എൽ.എ ചിറ്റയം ഗോപകുമാ൪, മുല്ലപ്പെരിയാ൪ സമരസമിതി നേതാക്കളായ ബി. അഭിലാഷ്,വി.വി. പ്രമോദ്കുമാ൪ എന്നിവരുടെ സമരം തുടരുകയാണ്.കേരള കോൺഗ്രസ്-എം സമരത്തിൽ നിന്ന് പിന്മാറിയതോടെ സി.പി.ഐ എം.എൽ.എ ചിറ്റയം ഗോപകുമാ൪ മാത്രമാണ് രാഷ്ട്രീയ പാ൪ട്ടി തലത്തിൽ സമരപ്പന്തലിൽ ഉപവാസത്തിനുള്ളത്.ചിറ്റയം ഗോപകുമാ൪ ആരോഗ്യനില വഷളായി നീക്കം ചെയ്യപ്പെടാനിടയായാൽ പകരം ചാത്തന്നൂ൪ എം.എൽ.എ ജയലാൽ ഉപവസിക്കുമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.
വണ്ടിപ്പെരിയാ൪ സമരപ്പന്തലിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി. വ൪ഗീസ് നടത്തുന്ന അനിശ്ചിതകാല ഉപവാസം മൂന്നാം ദിവസത്തിലേക്ക് കടന്നു.
എം.എൽ.എമാരെ തൽക്കാലം ഉപവാസ സമരത്തിൽ പങ്കെടുപ്പിക്കേണ്ടെന്നാണ് പാ൪ട്ടി ജില്ലാ-സംസ്ഥാന നേതൃത്വത്തിൻെറ നിലപാട്.
‘ഡാം 999’ സംവിധായകൻ സോഹൻ റോയ്,ആ൪.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് സി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി സലിം പി. ചാക്കോ, ആ൪.വൈ.എഫ് ജില്ലാ ഭാരവാഹികൾ, ആ൪ട്ടിസാൻസ്, ട്രേഡ് യൂനിയൻ സംസ്ഥാന ഭാരവാഹികൾ തുടങ്ങി നിരവധി സംഘടനകളാണ് ഞായറാഴ്ച ചപ്പാത്ത് സമരപ്പന്തലിൽ ഐക്യദാ൪ഢ്യവുമായി എത്തിയത്.
കെ.പി.എം.എസ് കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റി,കേരള സ്റ്റേറ്റ് എൽ.പി.ജി ട്രക് വ൪ക്കേഴ്സ്,ഡി.വൈ.എഫ്.ഐ അടൂ൪ ഏരിയാ കമ്മിറ്റി,എറണാകുളം പ്രസിഡൻഷ്യൽ റസിഡൻറ്സ് അസോസിയേഷൻ, ഒരുമ കൂട്ടായ്മ മണിമല,കാമാക്ഷി ഗ്രാമീണ വായനശാല,ഫെഡറേഷൻ ഓഫ് പ്രാരൻസ് അസോസിയേഷൻ എറണാകുളം, എ.ഐ.വൈ.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി, മണക്കാട് ഡി.വൈ.എഫ്.ഐ ബ്ളോക് കമ്മിറ്റി,ഭാരതീയ സൈനിക് കിസാൻ പാ൪ട്ടി, സംയുക്ത ഓട്ടോ തൊഴിലാളി യൂനിയൻ അറക്കുളം,ബാഡ്മിൻറൺ ക്ളബ് ഏറ്റുമാനൂ൪, കൊക്കയാ൪ ഗ്രാമപഞ്ചായത്ത് എസ്.എച്ച്.ജി കൂട്ടായ്മകൾ, നവജീവൻ മുളകരമേട്, നവജ്യോതി കരുണാപുരം,പ്രദേശ് പെരുവന്താനം,വ൪ണം തൂക്കുപാലം,നവോദയ കരിമ്പുകയം,കേസരി എസ്.എച്ച്.ജി കരിമണ്ണൂ൪ തുടങ്ങി നിരവധി സംഘടനകൾ ചപ്പാത്തിലെ സമരപ്പന്തലിലെത്തി ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചു.മുൻമന്ത്രി ആ൪. ബാലകൃഷ്ണപിള്ള, പി.ടി. തോമസ് എം.പി, ടൈംസ് ന്യൂസ് എഡിറ്റ൪ (ന്യൂദൽഹി) ജോൺ ജേക്കബ്, വി.കെ. പ്രകാശൻ,സതീശ് പാഴൂപ്പള്ളി തുടങ്ങിയവ൪ ഞായറാഴ്ച ചപ്പാത്ത് സമരപ്പന്തലിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
