സമരത്തിന് പിന്തുണയുമായി സംഘടനകള്‍
text_fieldsവണ്ടിപ്പെരിയാ൪: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ വണ്ടിപ്പെരിയാ൪ സമരസമിതി നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം 18 ാം ദിവസത്തിലേക്ക്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി.വി. വ൪ഗീസിൻെറ അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസം പിന്നിട്ടു.
കോൺഗ്രസ് സമരത്തിൽ നിന്ന് പിന്മാറിയെങ്കിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. സമരത്തിന് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ച് നിരവധി സാമൂഹിക-സാംസ്കാരിക സംഘടനകൾ സമരപ്പന്തലിൽ എത്തുന്നുണ്ട്. സി.പി.ഐ, സി.പി.എം, ഹെഡ്ലോഡ് വ൪ക്കേഴ്സ്-സി.ഐ .ടി.യു പ്രവ൪ത്തക൪, വണ്ടിപ്പെരിയാ൪ ഗ്രാമപഞ്ചായത്ത് രണ്ടാം വാ൪ഡിലെ സ്നേഹ എസ്.എച്ച്.ജി അംഗങ്ങളും കേരള പുലയ൪ മഹാസഭ, കേരള പട്ടികവ൪ഗ ഊരാളി മഹാസഭ പ്രവ൪ത്തകരും സി.പി.എം പട്ടിമറ്റം ലോക്കൽ കമ്മിറ്റി അംഗങ്ങളും സമരപ്പന്തലിൽ ഉപവസിച്ചു.
കെ.പി.യു.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സന്തോഷ് നിരപ്പേൽ, സെക്രട്ടറി സുകുമാരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, ഹെഡ്ലോഡ് വ൪ക്കേഴ്സ് യൂനിയൻ ജില്ലാ സെക്രട്ടറി ടി.ആ൪. സോമൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എസ്. രാജൻ, ക൪ഷക സംഘം ഏലപ്പാറ ഏരിയാ സെക്രട്ടറി മാത്യു, കഞ്ഞിക്കുഴി കത്തിപ്പാറ സെൻറ് ജോ൪ജ് ദേവാലയ വികാരി ഫാ. മനോജ്, കെ.പി.എം.എസ് കാഞ്ഞിരപ്പള്ളി സെക്രട്ടറി എം.എ. രാജൻ എന്നിവ൪ അഭിവാദ്യമ൪പ്പിച്ച് സംസാരിച്ചു.
കേരള പട്ടികവ൪ഗ ഊരാളി മഹാസഭ, സി.ഐ.ടി.യു പ്രവ൪ത്തകരും വണ്ടിപ്പെരിയാ൪ ഫാബിയോൺസ് ക്ളബ് അംഗങ്ങളും ടൗണിൽ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
