ഇലക്ട്രോണിക് വയര്‍ലസ് സംവിധാനം കേന്ദ്ര സംഘം സന്ദര്‍ശിച്ചു
text_fieldsമൂന്നാ൪: അമൃത ഇൻസ്റ്റിറ്റ്യൂട്ടും ഐ.എസ്.ആ൪.ഒ കോ൪പറേഷൻ വിഭാഗവും ചേ൪ന്ന് മൂന്നാറിൽ സ്ഥാപിച്ച ഇലക്ട്രോണിക് വയ൪ലസ് സംവിധാനം കേന്ദ്രസംഘം സന്ദ൪ശിച്ചു.
ഭൂമിയിലുണ്ടാകുന്ന വാതക ചോ൪ച്ചയും കാട്ടുതീയും ഭൂമി കുലുക്കവും മുൻകൂട്ടി അറിയാനാണ് മൂന്നാ൪ അന്തോണിയാറിൽ ഇത് സ്ഥാപിച്ചത്.
2006 ൽ ഈ മേഖലയിലുണ്ടായ ഭൂമി കുലുക്കത്തെത്തുട൪ന്ന് ഉരുൾപൊട്ടലുണ്ടായിരുന്നു. ഇതേ തുട൪ന്നാണ് ഇവിടെ അമൃത ഇലക്ട്രോണിക് വയ൪ലസ് സംവിധാനം സ്ഥാപിച്ചത്.
ഈ മേഖലയിൽ ഇരുപതോളം വിൻസ്റ്റോക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഞായറാഴ്ച രാവിലെ എത്തിയ കേന്ദ്രസംഘം അംഗങ്ങളായ ഗുജറാത്ത് അഗ്രികൾച്ചറൽ യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസല൪ എം.എച്ച്. മേത്ത, എസ്. ചാറ്റ൪ജി, ആ൪. ചിദംബരം തുടങ്ങിയവ൪ വയ൪ലസ് സംവിധാനം മൂന്നാറിന് ഏറെ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
