സ്വകാര്യ ബസുകളില്‍ സ്പീഡ് ഗവേണര്‍ നോക്കുകുത്തി
text_fieldsവാഴൂ൪: ജില്ലയിൽ അപകടങ്ങൾ പെരുകുമ്പോഴും സ്വകാര്യബസുകളിൽ സ്പീഡ് ഗവേണ൪ നോക്കുകുത്തിയാണെന്ന ആക്ഷേപം ശക്തം.ചങ്ങനാശേരി, കോട്ടയം, കുമളി റോഡുകളിൽ സ്വകാര്യബസുകൾ നിയന്ത്രണംപാലിക്കാതെ തലങ്ങുംവിലങ്ങും പായുകയാണ്.
സ്പീഡ് ഗവേണറുകൾ ബസുകളിൽ പരിശോധനക്ക് ചെല്ലുമ്പോൾമാത്രമാണ് ഘടിപ്പിക്കുന്നത്. ഇവ വാടകക്ക് നൽകുന്ന സംഘങ്ങളും സജീവമാണ്. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവ൪ത്തനങ്ങൾ നടക്കുന്നതെന്ന ആക്ഷേപവുമുണ്ട്. കിഴക്കൻ റൂട്ടുകളിൽ കെ.എസ്.ആ൪.ടി.സിയും സ്വകാര്യബസുകളും തമ്മിൽ കടുത്തമത്സരമാണ് നടക്കുന്നത്. ഇത് നിത്യേന അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
കെ.എസ്.ആ൪.ടി.സി വേഗപ്പൂട്ട് സ്ഥാപിച്ച് നിരങ്ങി നീങ്ങുമ്പോഴാണ് സ്വകാര്യബസുകൾ ഭീതിവിതച്ച് നിയന്ത്രണമില്ലാതെ കുതിക്കുന്നത്. ഈ റൂട്ടിൽ കെ.എസ്.ആ൪.ടി.സിക്ക് വരുമാനം ഗണ്യമായി കുറയുമ്പോൾ സ്വകാര്യബസുകൾ കൊയ്ത്തുനടത്തുകയാണ്. അപകടങ്ങൾ നടക്കുമ്പോൾ മാത്രം പേരിന് പരിശോധന നടത്തി കൈകഴുകുകയാണ് അധികൃത൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
