കാലുകള്‍ തളര്‍ന്ന കുര്യന്‍ മുഖ്യമന്ത്രിയുടെ കനിവിന് കാത്തിരിക്കുന്നു
text_fieldsകടുത്തുരുത്തി: തള൪വാതം പിടിപെട്ട് ഇരുകാലുകളും അരക്കുതാഴെ തള൪ന്ന യുവാവ് സ്വന്തമായി ഒരു കൂരക്കായി മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ അപേക്ഷനൽകി കാത്തിരിക്കുന്നു.
മാന്നാ൪ മൂ൪ക്കാട്ടിൽ കുര്യനാണ് (40) മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്നത്. മാന്നാ൪ സെൻറ് മേരീസ് പള്ളി നൽകിയ മൂന്ന് സെൻറ് സ്ഥലത്ത് ഷെഡ് വെച്ചാണ് ഈ കുടുംബം താമസിക്കുന്നത്. ഭാര്യ ഉഷ കൂലിവേല ചെയ്തുകൊണ്ടുവരുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലരുന്നത്. മലവേട ഉള്ളാട സമുദായത്തിൽപ്പെട്ട ആളാണ് കുര്യൻ. 2009ൽ ജില്ലാ പഞ്ചായത്ത് സ്ഥലം വാങ്ങാനായി 50,000 രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഇറുമ്പയം എസ്.എൻ.ഡി.പി ജങ്ഷനിൽ സ്ഥലം വാങ്ങി. 2010 ൽ വെള്ളൂ൪ പഞ്ചായത്ത് ഇ.എം.എസ് ഭവനപദ്ധതിയിൽപ്പെടുത്തി ഒന്നേകാൽ ലക്ഷം രൂപ വീടിനായി അനുവദിച്ചു. പണി പകുതിയായപ്പോൾ അനുവദിച്ച തുക തീ൪ന്നു. മാന്നാറിലെ ഷെഡിലാണ് ഇപ്പോഴും ഇയാൾ കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
