ജില്ലയില്‍ അപകടങ്ങള്‍ പെരുകുന്നു
text_fieldsകോട്ടയം: 2011 ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസം ജില്ലയിൽ 1311 അപകടങ്ങൾ ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.ചെറുതും വലുതുമായി ഉണ്ടായ അപകടങ്ങളിൽ 111 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.അകടങ്ങളിൽ മുന്നിൽ നിൽക്കുന്നത് ഇരുചക്രവാഹനങ്ങൾ.
അപടത്തിൽപ്പെട്ട് മരിച്ചതിനെക്കാൾ ഇരട്ടിയോളംപേ൪ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതായും റിപ്പോ൪ട്ടിലുണ്ട്. ഗുരുതര പരിക്കേറ്റ 1107 പേരും നിസ്സാരപരിക്കേറ്റ 589 പേരും അപകടത്തിൻെറ നേ൪ചിത്രങ്ങളായി ജീവിക്കുന്നു.
രാത്രി ഉണ്ടാവുന്നതിനെക്കാൾ മൂന്നിരട്ടി അപകടങ്ങളാണ് പകൽ നടക്കുന്നത്.പകൽ 988 അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ രാത്രി 323 എണ്ണമാണ് നടന്നത്.ജില്ലയിൽ ഈകാലയളവിൽ 755 ഇരുചക്രവാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ 398 കാറും 302 ഓട്ടോയും ഉൾപ്പെടും.204 ബസപകടവും ഇതിനിടയിൽ സംഭവിച്ചു.നിയന്ത്രണവും നിയമവും തെറ്റിച്ച് പായുന്ന ടിപ്പറടക്കമുള്ള ലോറികൾ 60 ഉം മിനിലോറികൾ 83 ഉം ജീപ്പ് 48 ഉം അപകടങ്ങൾ വരുത്തിയപ്പോൾ മറ്റ് വാഹനങ്ങൾ 45 അപകടങ്ങൾക്ക് കാരണമായി. ഡ്രൈവ൪മാരുടെ അശ്രദ്ധമൂലം 1269 അപകടങ്ങളാണ് ഉണ്ടായത്. റോഡപകടങ്ങളുടെ തോത് പരിശോധിച്ചാൽ ദേശീയപാതയിൽ 126ഉം സംസ്ഥാനപാതയിൽ 249 ഉം മറ്റ് വഴികളിൽ 936 ഉം അപകടങ്ങളാണ് നടന്നത്. സംസ്ഥാനപാതയുടെയും ഉപവഴികളുടെയും നിലവാരത്തക൪ച്ചയാണ് ദേശീയപാതയെക്കാൾ അപകടം വരുത്താൻ കാരണമെന്ന് പഠനറിപ്പോ൪ട്ടുകൾ വ്യക്തമാക്കുന്നു.ഗട്ടറുകൾ നിറഞ്ഞറോഡുകളാണ് ഇരുചക്രവാഹനക്കാരെ മരണക്കെണിയിലേക്ക് തള്ളിവിടുന്നത്. അശ്രദ്ധയോടെ വാഹനം കൈകാര്യം ചെയ്യുന്നവരിൽ മുന്നിട്ട് നിൽക്കുന്നത് മദ്യപാനികളാണ്.
ഇത്തരക്കാ൪ക്ക് ചികിത്സ ലഭ്യമാക്കാനുള്ള നടപടി പലപ്പോഴും സംഘ൪ഷത്തിനും സംഘട്ടനത്തിനും വഴിയൊരുക്കാറുണ്ട്.അപകടത്തിൽ പരിക്കേറ്റ് ചികിത്സ കഴിഞ്ഞ് മടങ്ങുന്ന മദ്യപാനികൾ പൊലീസ് രേഖകളിൽനിന്ന് ഒഴിവാകുകന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
