അമ്പലംകുന്ന്, പൊരിയക്കോട് ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം വര്‍ധിച്ചു
text_fieldsഓയൂ൪: വെളിനല്ലൂ൪ പഞ്ചായത്തിലെ അമ്പലംകുന്ന്, പൊരിയക്കോട്, കൊല്ലംകോട് ഭാഗങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകമാവുന്നു. മേഖലയിൽ പനിയും പടരുകയാണ്. മൂന്നാഴ്ചയായി കണ്ടുതുടങ്ങിയ മഞ്ഞപ്പിത്തത്തിന് പരിഹാരം കാണാൻ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണവും ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പിൻെറയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
എന്നാൽ, രണ്ടുദിവസമായി രോഗികളുടെ എണ്ണത്തിൽ വീണ്ടും വ൪ധനവുണ്ടായി. കൊല്ലംകോട് ഭാഗത്തുനിന്ന് മഞ്ഞപ്പിത്തം ബാധിച്ച് രണ്ടുപേരെയും പനിബാധിച്ച് മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഞ്ഞപ്പിത്ത ബാധയുടെ ഉറവിടമെന്ന് മെഡിക്കൽ സംഘം കണ്ടെത്തിയ പൊരിയക്കോട് പുലയരുകോണം കുളം കഴിഞ്ഞയാഴ്ച ശുചീകരിച്ചിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് രണ്ടാഴ്ച മുമ്പ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയ ഇരുപതിലധികംപേ൪ ഇതുവരെ സുഖം പ്രാപിച്ച് മടങ്ങിയിട്ടില്ല. ഇതിനിടെ വീണ്ടും രോഗം പടരുന്നതിൽ നാട്ടുകാ൪ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
