വില്ളേജോഫിസറില്ല; കടകംപള്ളിയില്‍ ജനത്തിന് ദുരിതം
text_fieldsതിരുവനന്തപുരം: കടകംപള്ളി വില്ളേജോഫിസിൽ ഒരുമാസത്തോളമായി വില്ളേജോഫിസറില്ല. പുതിയ ഓഫിസ൪ ചാ൪ജെടുത്തെങ്കിലും ഉടൻ അവധിയിൽ പോയതാണ് ജനത്തെ ദുരിതത്തിലാക്കിയത്.
കരിക്കകം, കടകംപള്ളി, അണമുഖം, ശംഖുംമുഖം, വെട്ടുകാട് തുടങ്ങി നിരവധി വാ൪ഡുകൾ ഉൾപ്പെടുന്ന വില്ളേജോഫിസിൽ വിവിധ സ൪ട്ടിഫിക്കറ്റുകൾക്കായി എത്തുന്നത് നിരവധി പേരാണ്.
ആവശ്യത്തിന് സ൪ട്ടിഫിക്കറ്റുകൾ ലഭിക്കാത്തതിന് പുറമെ കരമടയ്ക്കാൻ പോലും കാലതാമസം ഉണ്ടാകുന്നതായി നാട്ടുകാ൪ പറയുന്നു. വില്ളേജോഫിസറുടെ അഭാവം മുതലാക്കി ചില ജീവനക്കാ൪ അഴിമതിക്ക് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.
വില്ളേജോഫിസിനെക്കുറിച്ച് നിരവധി പരാതികളുണ്ടെന്ന് കൗൺസില൪മാരും പറയുന്നു. കൗൺസില൪ നേരിട്ട് പോയാൽ പോലും ഒന്നും നടക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ആലോചനയിലാണെന്നും കൗൺസില൪മാരായ ഗോപകുമാറും സുരേഷ്കുമാറും അറിയിച്ചു.
എന്നാൽ, വില്ളേജോഫിസ൪ അവധിയിൽ ആയതിനാൽ പകരം ചാ൪ജ് സ്പെഷൽ വില്ളേജോഫിസ൪ക്ക് നൽകിയിട്ടുണ്ടെന്ന് തഹസിൽദാ൪ അറിയിച്ചിട്ടുണ്ട്.
ഓഫിസിൻെറ പ്രവ൪ത്തനങ്ങളുമായി ബന്ധപ്പെട്ട ചില പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഒരാഴ്ചക്കകം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാ൪ ശ്രീധരൻനായ൪ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
