താലൂക്കാശുപത്രിയില്‍ അലക്കുയന്ത്രം സ്ഥാപിച്ചു
text_fieldsചേ൪ത്തല: താലൂക്കാശുപത്രിയിൽ സ്ഥാപിച്ച കൂറ്റൻ അലക്കുയന്ത്രം കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആശുപത്രിക്ക് എൻ.എ.ബി.എച്ചിൻെറ അംഗീകാരം ലഭ്യമാക്കുന്നതിൻെറ ഭാഗമായാണ് 15ലക്ഷത്തോളം രൂപ ചെലവഴിച്ച് വലിയ അലക്കുയന്ത്രം സ്ഥാപിച്ചത്. ഒരുലക്ഷം രൂപയോളം മുടക്കിയാണ് ഇതിൻെറ വൈദ്യുതീകരണം പൂ൪ത്തിയാക്കിയത്. നാല് ജീവനക്കാരെ ഇതിൻെറ പ്രവ൪ത്തനത്തിന് നിയോഗിച്ചു.
ദേശീയ അംഗീകാരം ലഭ്യമാക്കുന്നതിൻെറ ഭാഗമായി പുതിയ കെട്ടിടങ്ങളും ശീതീകരിച്ച ഓപറേഷൻ തിയറ്ററും 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന എക്സ്റേ, ലാബ് എന്നിവയും സ്ഥാപിച്ച ആശുപത്രിയിൽ പുതിയ ഹൈമാസ്റ്റ് ലാമ്പ് സ്ഥാപിക്കുന്നതിന് പ്രവ൪ത്തനവും ആരംഭിച്ചു. പരാതിക്കിടയില്ലാത്ത രീതിയിൽ ആശുപത്രിയുടെ പ്രവ൪ത്തനം മുന്നോട്ടുകൊണ്ടുപോകണമെന്ന് മന്ത്രി ജീവനക്കാരോട് ആവശ്യപ്പെട്ടു. പി. തിലോത്തമൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയ൪പേഴ്സൺ ജയലക്ഷ്മി അനിൽകുമാ൪, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ അനിയമ്മ വിജയൻ, കൗൺസില൪ സൽമ സുനിൽ, ഡി.എം.ഒ ഡോ. കെ.എം. സിറാബുദ്ദീൻ, എൻ.ആ൪.എച്ച്.എം ജില്ലാ പ്രോഗ്രാം ഓഫിസ൪ ഡോ. എൽ. മനോജ്, ഡോ. രമ്യ, കെ. ശശിധരൻ എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
