കളമശേരി നഗരസഭ ലൈസന്‍സ് നല്‍കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ആക്ഷേപം
text_fieldsകളമശേരി: വ്യവസായ ആവശ്യത്തിന് നഗരസഭ ലൈസൻസ് നൽകുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയും ബന്ധപ്പെട്ട വകുപ്പുകൾ അറിയാതെയുമാണെന്ന് ആക്ഷേപം.
വ്യവസായ സ്ഥാപനങ്ങൾക്കാവശ്യമായ മോട്ടോറുകൾ പ്രവ൪ത്തിക്കാനുള്ള അനുമതി നൽകുന്നത് മലിനീകരണ ബോ൪ഡിൻെറയും മറ്റ് അനുബന്ധ സ്ഥാപനങ്ങളുടെയും സ൪ട്ടിഫിക്കറ്റുകൾ ഇല്ലാതെയാണെന്നാണ്് ആക്ഷേപം. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭ 41ാം വാ൪ഡിൽ പ്രവ൪ത്തിക്കുന്ന കമ്പനിക്ക് 98 എച്ച്.പി മോട്ടോ൪ പ്രവ൪ത്തിപ്പിക്കാൻ കൗൺസിലിൻെറ അനുമതിക്കായി എടുത്തിരുന്നു. മലിനീകരണ നിയന്ത്രണ ബോ൪ഡിൻെറ സ൪ട്ടിഫിക്കറ്റ് വാങ്ങിയിട്ടുണ്ടോയെന്ന പ്രതിപക്ഷത്തുനിന്നുള്ള ടി.എ. അസൈനാറുടെ ചോദ്യത്തിന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ഉണ്ടായില്ല. പ്രതിപക്ഷത്തുനിന്ന് ശക്തമായ ചോദ്യങ്ങൾ ഉയ൪ന്നതോടെ അടുത്ത കൗൺസിലിൽ ഇത് സംബന്ധമായ റിപ്പോ൪ട്ട് ഹാജരാക്കാൻ അധ്യക്ഷൻ ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി.
കൗൺസിലിൻെറ അനുമതിയോടെയേ ലൈസൻസ് നൽകാവൂവെന്നും നി൪ദേശിച്ചിട്ടുണ്ട്.
ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്താനും അനധികൃത നി൪മാണപ്രവ൪ത്തനങ്ങൾ കണ്ടെത്തി തടയാനും ഭരണ- പ്രതിപക്ഷങ്ങളിൽനിന്ന് നി൪ദേശം ഉയ൪ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
