സി.പി.എം നെടുമ്പാശേരി ഏരിയാ കമ്മിറ്റി വി.എസ്.പക്ഷത്തിന്
text_fieldsനെടുമ്പാശേരി: പിണറായി പക്ഷം മത്സരത്തിന് അന്തരീക്ഷമൊരുക്കിയിട്ടും സി.പി.എം നെടുമ്പാശേരി ഏരിയാ കമ്മിറ്റി വി.എസ് പക്ഷം നിലനി൪ത്തി.ഏരിയാ സെക്രട്ടറിയായി വി.എസ് പക്ഷത്തെ പി.എസ്. ഷഡാനന്ദൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഷഡാനന്ദനും എൻ.കെ. മോഹനനും 83 വോട്ടുവീതമാണ് ലഭിച്ചത്. തുട൪ന്ന് നറുക്കെടുപ്പിലൂടെ ഷഡാനന്ദൻ വിജയിയാകുകയായിരുന്നു.
ഒൗദ്യോഗിക പക്ഷം 17 അംഗ പാനൽ അവതരിപ്പിച്ചപ്പോൾ അതിൽ മൂന്നുപേ൪ മാത്രമാണ് പിണറായി പക്ഷക്കാരായി ഉണ്ടായിരുന്നത്. നിലവിൽ ഏരിയാ കമ്മിറ്റിയംഗമായിരുന്ന പിണറായി പക്ഷത്തെ തമ്പിപോളിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പിണറായി പക്ഷം പത്തുപേരെ പുതുതായി നി൪ദേശിച്ചു. തുട൪ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. വാശിയേറിയ മത്സരത്തിൽ വി.എസ് പക്ഷക്കാരനായ എൻ.കെ. മോഹനനും പിണറായി പക്ഷക്കാരനായ ഇ.എം. സലീമും പരാജയപ്പെട്ടു. പിന്നീട് തെരഞ്ഞെടുക്കപ്പെട്ടവ൪ യോഗം ചേ൪ന്നപ്പോൾ പിണറായി പക്ഷം സെക്രട്ടറി സ്ഥാനത്തേക്ക് ആരുടെയും പേര് നി൪ദേശിച്ചില്ല.
പി.എസ്. ഷഡാനന്ദൻ, പി.വി.സുബ്രഹ്മണ്യൻ, പി.വി. തോമസ്, പി.എം. അബ്ദുല്ല, പി.എസ്. ഷൈല, സി.എൻ. മോഹനൻ, വി.എ. പ്രഭാകരൻ, എം.കെ. പ്രകാശൻ, സി.ഒ.സുരേന്ദ്രൻ, എ.ഡി. രാജു, എ.എസ്. രാജേന്ദ്രൻ, പി.ആ൪. സത്യൻ, കെ.ജെ. ഐസക്, കെ.ജെ. എൽദോസ്, ടി.പി. ഭാസി, പി.ജെ. ജോൺസൻ, പി.കെ. അനിൽ എന്നിവരാണ് ഏരിയാ കമ്മിറ്റിയിലേക്ക് വിജയിച്ചത്. ഇവരിൽ നാലുപേ൪ മാത്രമാണ് പിണറായി പക്ഷത്തുള്ളത്. 159 പ്രതിനിധികളാണ് സമ്മേളനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച സമ്മേളനം സമാപിക്കും. സമ്മേളന നടപടികൾ പി.രാജീവ്, സരോജിനി ബാലാനന്ദൻ എന്നിവ൪ നിയന്ത്രിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
