മൂര്‍ക്കനാട് പാലം: ആശങ്ക നീങ്ങി
text_fieldsകൊളത്തൂ൪: അപ്രോച്ച് റോഡില്ലാത്തതിനെ തുട൪ന്ന് പാതിവഴിയിൽ നിലച്ച മൂ൪ക്കനാട് പാലം നി൪മാണം ഉടൻ പുനരാരംഭിക്കും.
കഴിഞ്ഞ ദിവസം ചേ൪ന്ന സ്ഥലമുടമകളുടെ യോഗത്തിൽ മുഴുവൻ പേരും സൗജന്യമായി സ്ഥലം നൽകാമെന്നേറ്റതോടെയാണ് പാലം സംബന്ധിച്ച ആശങ്ക നീങ്ങിയത്.
മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് മൂ൪ക്കനാട് പാതിരപ്പള്ളി കടവിൽ കുന്തിപ്പുഴക്ക് കുറുകെയാണ് പാലം നി൪മിക്കുന്നത്. 10 കോടി രൂപ ചെലവ് വരുന്ന പാലത്തിൻെറ പ്രവൃത്തി 2010 ആഗസ്റ്റിലാണ് തുടങ്ങിയത്. അഞ്ച് തൂണുകളുടെ നി൪മാണം പൂ൪ത്തിയായി.
വിളയൂ൪ പഞ്ചായത്തിലെ എടപ്പലത്ത് നേരത്തെ അപ്രോച്ച്റോഡ് നി൪മിച്ചിട്ടുണ്ട്.
37 സ്ഥലമുടമകളിൽ ഏതാനും പേ൪ ഭൂമി നൽകാൻ തയാറാകാത്തതിനാൽ മൂ൪ക്കനാട് ഭാഗത്ത് റോഡ് നി൪മാണം തുടങ്ങാനായില്ല. പാലത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കാനാകാതെ പണി മുടങ്ങുകയായിരുന്നു. നേരത്തെ ചേ൪ന്ന യോഗങ്ങളിൽ തീരുമാനമാകാത്തതിനെതുട൪ന്ന് കഴിഞ്ഞ ദിവസം സ്ഥലമുടമകളുടെയും നാട്ടുകാരുടെയും വിപുലമായ യോഗം വിളിച്ചു.
പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബൈദാ ഇസ്ഹാഖിൻെറ നേതൃത്വത്തിലായിരുന്നു യോഗം.10 മീറ്റ൪ വീതിയിൽ റോഡിന് സ്ഥലം നൽകാൻ മുഴുവൻ പേരും രേഖാമൂലം സമ്മതിച്ചു.
അടുത്ത ആഴ്ച അപ്രോച്ച് നി൪മാണം തുടങ്ങുമെന്ന് മൂ൪ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.ടി. സലീന പറഞ്ഞു.
വൈസ് പ്രസിഡൻറ് കെ.ടി. ഹംസ, മുഹമ്മദ്കുട്ടി, ലക്ഷ്മിദേവി, കെ.പി. ഹംസ, മൊയ്തീൻ ഹാജി തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
