മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡ് ഉപരിതലം പുതുക്കല്‍: ഗുണനിലവാരമില്ളെന്ന് നാട്ടുകാര്‍
text_fieldsമണ്ണാ൪ക്കാട്: റോഡ് ഉപരിതലം പുതുക്കുന്നതിന് ഗുണനിലവാരമില്ളെന്ന് ആരോപിച്ച് നാട്ടുകാ൪ പ്രതിഷേധവുമായി രംഗത്ത് വന്നു. മണ്ണാ൪ക്കാട്-ആനക്കട്ടി റോഡിൻെറ പണിയിലാണ് ആരോപണമുയ൪ന്നത്. ഒന്നാംഘട്ടം പൂ൪ത്തിയായ ഭാഗത്ത് റബറൈസ് ചെയ്യുന്ന പണിയാണ് നടക്കുന്നത്. ഒന്നാംഘട്ട പണി നടക്കുന്ന സമയത്തുതന്നെ നി൪മാണത്തിൽ അപാകതയുണ്ടെന്ന പരാതി ഉയ൪ന്നിരുന്നു. എൻജിനീയ൪മാരുടെയോ മറ്റോ മേൽനോട്ടമില്ലാതെയാണ് പണി നടക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് നാട്ടുകാ൪ റോഡുപണി തടഞ്ഞു. പണി പൂ൪ത്തിയായ ഭാഗത്തിൻെറ ഗുണനിലവാരമില്ലായ്മ ജനപ്രതിനിധികൾക്ക് മനസ്സിലാക്കി കൊടുക്കാൻ റോഡിൻെറ കുറച്ചുഭാഗം പൊളിച്ചുമാറ്റുകയും ചെയ്തു. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. മുഹമ്മദലി എന്നിവരുൾപ്പെടെ ജനപ്രതിനിധികൾ സ്ഥലത്തെത്തി. വളരെ കനം കുറഞ്ഞ് നടക്കുന്ന ടാറിങ് നി൪ത്തി കുറ്റമറ്റ രീതിയിൽ പണി തുടരാൻ ജനപ്രതിനിധികൾ നി൪ദേശം നൽകി. അപാകത പരിഹരിക്കാമെന്ന ഉറപ്പിലാണ് പണി പുനരാരംഭിച്ചത്. പ്രതിഷേധത്തെ തുട൪ന്ന് ഒരു മണിക്കൂറോളം പണി നി൪ത്തിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
