കാവശ്ശേരി കല്ളേപ്പുള്ളിയിലെ ഭൂമി കൈയേറ്റം വിവാദമാവുന്നു
text_fieldsആലത്തൂ൪: കാവശ്ശേരി ഗ്രാമപഞ്ചായത്തിലെ കഴനി കല്ളേപ്പുള്ളി ഭാഗത്ത് ഗായത്രി പുഴയോരത്തുള്ള പരമ്പരാഗത ശ്മശാനഭൂമി കൈയേറ്റം വിവാദമാകുന്നു. മൃതദേഹം സംസ്കരിക്കാനാവശ്യമായ സ്ഥലസൗകര്യമില്ലാതെ പാവപ്പെട്ടവരും മറ്റും കഷ്ടപ്പെടുന്നമ്പോഴാണ് പുറമ്പോക്ക് ഭൂമി സമീപത്തെ ക൪ഷകൻ കൈയേറിയത്.
നാട്ടുകാ൪ സംഘടിച്ച് പഞ്ചായത്ത് അംഗം എം. കൊച്ചുകൃഷ്ണൻെറ നേതൃത്വത്തിൽ ജില്ലാ കലക്ട൪ക്കും മറ്റും പരാതിനൽകി ഭൂമി വീണ്ടെടുക്കാനുള്ള ശ്രമം നടത്തി വരുന്നു. കാവശ്ശേരി ഗ്രാമപഞ്ചായത്തും ഈ ആവശ്യം ഉന്നയിച്ച് തഹസിൽദാ൪ക്ക് കത്തയച്ചിട്ടുണ്ട്. പാലക്കാട്ട് നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയിലും പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നി൪ദേശപ്രകാരം ഗ്രാമപഞ്ചായത്ത് ശ്മശാനം സംരക്ഷിക്കാനാവശ്യമായ നടപടിസ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. റോഡ് നവീകരണമാണ് ആദ്യഘട്ടത്തിൽ നടത്തുക. ആദ്യം റവന്യു വകുപ്പ് സ൪വേ നടത്തും. സ൪വേ റിപ്പോ൪ട്ട് ലഭിക്കുന്നതോടെ മറ്റ് വികസന പ്രവൃത്തികളും നടത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
