തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വത്തിലേക്ക്
text_fieldsതൃപ്രങ്ങോട്: ജില്ലാ ശുചിത്വ മിഷൻ നടപ്പാക്കുന്ന ‘സമ്പൂ൪ണ ശുചിത്വ പഞ്ചായത്ത’് ലക്ഷ്യം കൈവരിക്കാനുള്ള പ്രവ൪ത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഗ്രാമപഞ്ചായത്ത് തീരുമാനം.
പഞ്ചായത്തിലെ വിദ്യാലയങ്ങൾ, സ൪ക്കാ൪ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഇറച്ചിക്കടകൾ, ഹോട്ടലുകൾ, കൂൾബാറുകൾ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കാൻ സൗകര്യമൊരുക്കൽ, ശുചിത്വ ബോധവത്ക്കരണം, ശുചിത്വ മിഷൻെറയും ഗ്രാമപഞ്ചായത്തിൻെറയും സംയുക്ത പ്രോജക്ടുകൾക്ക് സബ്സിഡി ലഭ്യമാക്കൽ തുടങ്ങിയ ക൪മ പദ്ധതികൾ ആവിഷ്കരിക്കും. ഡിസംബ൪ 26ന് ഉച്ചക്ക് രണ്ടിന് ആലത്തിയൂ൪ ഹൈസ്കൂളിൽ യോഗം ചേരും.
സംഘാട സമിതി യോഗം പ്രസിഡൻറ് ആ൪.കെ. ഹഫ്സത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഗീതാ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റ൪ ഹൈദരലി ക്ളാസെടുത്തു.
സ്ഥിരം സമിതി അധ്യക്ഷരായ പി. ഹൈദ൪, ഫാത്തിമത്ത് നസീന, ഫാത്തിമത്ത് സുഹറ, അംഗങ്ങളായ പി. അലിക്കുട്ടി, ഖദീജ കുളത്ത്, മുജീബ് പൂളക്കൽ, ഹെൽത് ഇൻസ്പെക്ട൪ സുദേശൻ, ജെ.എച്ച്.ഐ ഷൈനി എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
