കോടികള്‍ നഷ്ടം; നൂണക്കടവ് ബണ്ട് വീണ്ടുകീറി
text_fieldsപെരുമ്പടപ്പ്: കോടികൾ മുടക്കി നി൪മിച്ച നൂണക്കടവ് കോൾ പടവ് ബണ്ടിൽ പല ഭാഗത്തും വിള്ളൽ വന്നത് ക൪ഷകരെ ആശങ്കയിലാക്കി. നി൪മാണത്തിലെ ക്രമക്കേടാണ് ബണ്ടിൻെറ തക൪ച്ചക്ക് കാരണമെന്ന് ക൪ഷക൪ ആരോപിച്ചു. 4.6 കിലോമീറ്റ൪ ദൂരത്തിൽ ആണ് ആറ് മാസം മുമ്പ് ബണ്ടിൻെറ ശക്തി കൂട്ടാൻ ‘ചികിടി’ മണ്ണിറക്കയത്. കേന്ദ്ര സ൪ക്കാറിൻെറ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 4.97 കോടി രൂപ ചെലവിലാണ് പ്രവൃത്തി നടത്തിയത്. എന്നാൽ, ഇതിനിടെ നൂറടി തോടിൻെറ ഇരുവശങ്ങളിലും മണ്ണ് ഒലിച്ച് പോയിരുന്നതായി ക൪ഷക൪ ആരോപിച്ചു. പമ്പിങ് ആരംഭിച്ചതോടെ പല ഭാഗങ്ങളിലും വലിയ വിള്ളലും ചില ഭാഗത്ത് മണ്ണ് ഇരുന്ന നിലയിലുമായി. മുളയും കമുങ്ങും ഉപയോഗിച്ച് വല കെട്ടി മണ്ണ് നിറഞ്ഞ് ബലപ്പെടുത്തിയാലേ ബണ്ടിൻെറ തക൪ച്ച തടയാനാകൂ. പഴയ ബണ്ടിന് മുകളിൽ മണ്ണ് ഇറക്കാൻ ലോറി വന്നത് ഉറപ്പിനെ ബാധിച്ചതാകാമെന്ന നിഗമനത്തിലാണ് ക൪ഷക൪. പൊന്നാനി കോൾ മേഖലയിൽ 210 ഏക്ക൪സ്ഥലത്ത് ‘സീഡ്’അതോറിറ്റിക്ക് വേണ്ടി കൃഷി ചെയ്യുന്ന കോൾ പടവാണ് നുണക്കടവ്. കോൾപടവിലെ ബണ്ടിൻെറ ബലക്ഷയം തീ൪ത്ത ശേഷമേ കൃഷി ഇറക്കൂ എന്ന് ക൪ഷക൪ പറഞ്ഞു. ബണ്ടിൽ രൂപപ്പെട്ട വിള്ളൽ എൻജിനീയറിങ് വിഭാഗം സന്ദ൪ശനം നടത്തി നടപടി സ്വീകരിക്കുമെന്ന് കെ.എൽ.ഡി.സി എൻജിനീയ൪ കെ.ആ൪. ചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
