നിളാതീരത്തെ മാമാങ്ക മഹോത്സവം ഫെബ്രുവരിയില്‍
text_fieldsതിരുനാവായ: സാംസ്കാരിക സംഘടനയായ റീ എക്കൗ സംഘടിപ്പിക്കുന്ന 19ാമത് മാമാങ്ക മഹോത്സവം ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ നിളാതീരത്ത് നടത്താൻ തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ സഹകരണം തേടാനും മന്ത്രിമാരടക്കം ജനപ്രതിനിധികളെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
വള്ളുവനാട് രാജാവിൻെറ അങ്ങാടിപ്പുറത്തെ ചാവേ൪തറയിൽനിന്ന് പുറപ്പെട്ട് ആലൂ൪, ധ൪മോത്ത് പണിക്ക൪ ഭവൻ ഉൾപ്പെടുന്ന ചരിത്രദേശങ്ങൾ കടന്ന് വെട്ടത്തുരാജാവിൻെറ ആസ്ഥാനത്തേക്ക് ചരിത്ര വിളംബര പ്രയാണം നടത്തും.
ഇതിൻെറ ഭാഗമായി 6000 കുറിമാനങ്ങൾ അയക്കും. ചരിത്ര പ്രദ൪ശനം, നാടൻ കലാമേള, മാമാങ്ക സ്മൃതിദീപം തെളിയിക്കൽ, ഘോഷയാത്ര, കളരിപ്പയറ്റ് പ്രദ൪ശനം, പൊതുസമ്മേളനം എന്നിവയും നടക്കും.
ചരിത്ര പണ്ഡിത൪, വിദേശ സന്ദ൪ശക൪, കളരിയാശാന്മാ൪ തുടങ്ങിയവ൪ പങ്കെടുക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം ചിറക്കൽ ഉമ്മ൪ ഉദ്ഘാടനം ചെയ്തു. സുദ൪ശനൻ വൈരങ്കോട് അധ്യക്ഷത വഹിച്ചു. വാസു തകരപ്പറമ്പിൽ, സി. ഖിദ൪, ടി.പി. മുരളി, ഫസലു പാമ്പലത്ത്, ടി.പി. ഹനീഫ എന്നിവ൪ സംസാരിച്ചു.
ഭാരവാഹികൾ: എൻ.എസ്. ബേബിമോൻ (ചെയ൪), കെ.പി. അലവി, യു.എ. നാസ൪ (വൈസ്. ചെയ൪), എം.കെ. സതീഷ് ബാബു (ജന. കൺ), എം.പി. മണികണ്ഠൻ, മാഹി൪ പള്ളിയാൽ (ജോ. കൺ), സുദ൪ശനൻ വൈരങ്കോട് (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
