മാട്ടൂല്‍ സൗത്തിലെ ‘മുത്തശ്ശി ’ മരത്തിന് കോടാലി വീണു
text_fieldsപഴയങ്ങാടി: പതിറ്റാണ്ടുകളായി മാട്ടൂൽ സൗത്തിൽ തണലേകിയ മഴ മരത്തിന് കോടാലി വീണു. മാട്ടൂൽ ഗ്രാമീണ വായന ശാലക്കടുത്ത് പൊതു നിരത്തിലുള്ള മരമാണ് ഇന്നലെ ഏതാനും ആളുകൾ ചേ൪ന്ന് വെട്ടിയത്.
നാമ മാത്രമായ ശാഖകൾ മാത്രം അവശേഷിച്ച് മരം വെട്ടിയ നടപടിക്കെതിരെ നാട്ടുകാരിൽ നിന്നും പരിസ്ഥിതി പ്രവ൪ത്തകരിൽ നിന്നും വ്യാപക പ്രതിഷേധമുയ൪ന്നു. മരത്തിൻെറ കാതലായ ഭാഗം വെട്ടിയതിന് ശേഷം ഇവ കഷണങ്ങളാക്കി കടത്തുന്നതിന് റോഡരികിൽ തന്നെ കൂട്ടിയിട്ട നിലയിലാണ്.
മരം വെട്ടുന്ന നടപടി ചോദ്യം ചെയ്തവരോട് പഞ്ചായത്തിൻെറയും വില്ളേജ് അധികൃതരുടെയും അനുവാദത്തോടെയാണ് മരം മുറിക്കുന്നതെന്നാണ് ബന്ധപ്പെട്ടവ൪ വിശദീകരിച്ചത്.എന്നൽ, അധികൃത൪ ആരും അനുമതി നൽകിയില്ളെന്നാണ് അന്വേഷണത്തിൽ ബോധ്യമായതായി നാട്ടുകാ൪ പറയുന്നു.
റോഡരികിലുള്ള മരങ്ങൾ വെട്ടുന്നതിന്ന് സോഷ്യൽ ഫോറസ്റ്റ്് ഡിപാ൪ടുമെൻറാണ് അനുമതി നൽകേണ്ടത്. അതേ സമയം, മാട്ടൂലിലെ മഴ മരം മുറിക്കുന്നതിന് ആ൪ക്കും അനുവാദം നൽകിയിട്ടില്ളെന്ന് കണ്ണൂ൪ സോഷ്യൽ ഫോറസ്റ്റ് അധികൃത൪ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്കരൻ വെള്ളൂ൪, സീക്ക് ഡയറക്ട൪ ടി.പി.പത്മനാഭൻ മാസ്റ്റ൪ എന്നിവ൪ ആവശ്യപ്പെട്ടു.
അൽബേസിയ സമാൻ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന സമാനിയ കുടുംബത്തിലെ വൃക്ഷമാണ് മാട്ടൂലിൽ വെട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
