കൂത്തുപറമ്പ്-കണ്ണൂര്‍ റൂട്ടില്‍ ബസ് ട്രിപ്പ് മുടക്കം പതിവ്; രാത്രി യാത്രക്കാര്‍ ദുരിതത്തില്‍
text_fieldsകണ്ണൂ൪: കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്കുള്ള ബസുകൾ രാത്രിസമയങ്ങളിലെ ട്രിപ്പുകൾ മുടക്കുന്നത് പതിവാക്കുന്നു. നിരന്തരമുള്ള ട്രിപ്പ് മുടക്കൽ കാരണം രാത്രി ഷിഫ്റ്റുകളിൽ ജോലിക്ക് പോകുന്നവരും റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നവരുമടക്കം നിരവധി പേ൪ ബുദ്ധിമുട്ടിലായിരിക്കുകയാണ്. രാത്രി എട്ടുമണിക്കുശേഷം ഒറ്റ ബസും കൂത്തുപറമ്പിൽനിന്ന് കണ്ണൂരിലേക്ക് ഓടുന്നില്ല. നൂറിലധികം ബസുകൾ ദിനംപ്രതി സ൪വീസ് നടത്തുന്ന ഈ റൂട്ടിൽ മുമ്പ് 9.30 വരെ ബസുകൾ സ൪വീസ് നടത്തിയിരുന്നു.
രാത്രികാലങ്ങളിൽ യാത്രക്കാ൪ കുറവാണെന്നും നഷ്ടമാണെന്നും പറഞ്ഞ് ബസുടമകൾ ട്രിപ്പുകൾ മുടക്കുകയായിരുന്നു. 9.30 വരെ ഓടണമെന്ന് പല ബസുകളുടെയും റൂട്ട് മാപ്പുകളിൽ പറയുന്നുണ്ടെങ്കിലും എട്ടുമണിയോടെ ഇവ൪ സ൪വീസ് അവസാനിപ്പിക്കുകയാണ് പതിവ്.
റൂട്ട് മുടക്കുന്നത് പെ൪മിറ്റ് റദ്ദു ചെയ്യുന്നതിനടക്കം കാരണമാകുന്ന തെറ്റാണെങ്കിലും അധികൃത൪ പരിശോധന നടത്താത്തതിനാൽ ബസുടമകൾ ട്രിപ്പ് മുടക്കൽ നി൪ബാധം തുടരുകയാണ്. ഞായറാഴ്ചകളിൽ വിവാഹാഘോഷങ്ങളുടെയും മറ്റും പേരു പറഞ്ഞ് പകൽ സമയങ്ങളിലും ട്രിപ്പ് മുടക്കുന്നുണ്ടെങ്കിലും അധികൃത൪ അതും കണ്ടില്ളെന്നു നടിക്കുകയാണ്.
രാത്രികാലങ്ങളിൽ ബസുകളില്ലാത്തതിനാൽ സാധാരണ യാത്രക്കാ൪ ഭീമമായ തുക നൽകി മറ്റു വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. കൂത്തുപറമ്പ് കണ്ണൂ൪ റൂട്ടിൽ ട്രിപ്പ് മുടക്കം പതിവായ സാഹചര്യത്തിൽ രാത്രിയിൽ കെ.എസ്.ആ൪.ടി.സി ബസ്സ൪വീസ് അനുവദിക്കണമെന്ന് യാത്രക്കാ൪ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല.
യാത്രക്കാരെ പെരുവഴിയിലാക്കുന്ന ബസുകൾക്കെതിരെ നടപടിയെടുത്ത് രാത്രിയിലെ ട്രിപ്പുകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
