വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റില്‍
text_fieldsതളിപ്പറമ്പ്: 13 വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. ചപ്പാരപ്പടവ് കൂവേരിയിലെ കെ.പി. അബ്ദുൽ നാസ൪ (39)നെയാണ് തളിപ്പറമ്പ് എസ്.ഐ എ. അനിൽകുമാ൪ പിടികൂടിയത്. തൻെറ മകളുടെ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞമാസം 12ന് വീട്ടിൽ എത്തിയപ്പോൾ നാസ൪ ബലാത്സംഗം ചെയ്തു. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. ശനിയാഴ്ച രാവിലെ ഓട്ടോറിക്ഷ ഓടിക്കാൻ പഠിപ്പിക്കാമെന്നുപറഞ്ഞ് ഓട്ടോയിൽ കയറ്റി തളിപ്പറമ്പിൽ വന്നു. ഹോട്ടലിൽനിന്നും ഭക്ഷണം വാങ്ങി നൽകിയശേഷം എടക്കോം മടംതട്ടിലെ ഭാര്യവീട്ടിൽ പോകാമെന്ന് പറഞ്ഞ് സമീപത്തെ കാട്ടിൽ കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. കുട്ടി ബഹളം വെച്ചതിനെ തുട൪ന്ന് ഓടിയെത്തിയ നാട്ടുകാ൪ നാസറിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
