Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതമിഴ്നാട്ടിലെ...

തമിഴ്നാട്ടിലെ അക്രമത്തിന്‍െറ നടുക്കംവിടാതെ മലയാളി വ്യാപാരികള്‍ തിരിച്ചെത്തി

text_fields
bookmark_border
തമിഴ്നാട്ടിലെ അക്രമത്തിന്‍െറ നടുക്കംവിടാതെ  മലയാളി വ്യാപാരികള്‍ തിരിച്ചെത്തി
cancel

കോഴിക്കോട്: മുല്ലപ്പെരിയാ൪ പ്രശ്നത്തിൽ തമിഴ് ജനതയുടെ ആട്ടും തുപ്പും ഭീഷണിയിലും സഹികെട്ട് മലയാളി കച്ചവടക്കാ൪ തിരിച്ചെത്തി. അസഭ്യവ൪ഷവും ഭീഷണിയും കൊള്ളയടിയും പതിവായതോടെ സ്വത്ത് ഉപേക്ഷിച്ചാണ് നാദാപുരം സ്വദേശികളായ ടി.കെ. അബ്ദുൽറഷീദും സഹപ്രവ൪ത്തകരും നാട്ടിലെത്തിയത്.
കേരള രജിസ്ട്രേഷൻ വാഹനം കണ്ടാൽ ആക്രമണം ഉറപ്പായതോടെ നമ്പ൪പ്ളേറ്റ് അഴിച്ചുവെച്ചാണ് ദിണ്ടിക്കൽ ജില്ലയിൽ ബേക്കറി നടത്തുന്ന ഇവ൪ നാട്ടിലേക്ക് തിരിച്ചത്. മൂന്നു കാറുകളിലായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ18 പേരാണ് ഞായറാഴ്ച കോഴിക്കോട്ടെത്തിയത്. തൊഴിലാളികളും മറ്റുമായി നൂറോളം പേ൪ തീവണ്ടിയിലും ഞായറാഴ്ച നാട്ടിലെത്തി.
മുല്ലപ്പെരിയാ൪ പ്രശ്നം തീരുന്നതുവരെ കടകൾ തുറക്കരുതെന്നാണ് ഇവ൪ക്ക് അക്രമികൾ നൽകിയ താക്കീത്.
നാദാപുരം സ്വദേശികളായ എൻ.കെ. അബ്ദുൽറഷീദ്, സഹോദരൻ മഹമൂദ്,പാനൂ൪ സ്വദേശി ബാബു, വയനാട്ടുകാരനായ റാഷിദ് കടവത്തൂ൪ സ്വദേശികളായ മഹ്മൂദ്, സയിദ്, ഇരിങ്ങണ്ണൂ൪ അബ്ദുല്ല, തുടങ്ങിയവരാണ് കുടുംബസമേതം അക്രമികളുടെ കത്തിമുനയിൽനിന്ന് രക്ഷപ്പെട്ടത്. ഏഴുവ൪ഷമായി ദിണ്ടിക്കലിൽ ബേക്കറി നടത്തുകയാണ് ഇവ൪. ചെമ്പട്ടിയിലെ ഇവരുടെ കടയിൽ ഈമാസം നാലിനാണ് ഒരുകൂട്ടം അക്രമികളെത്തിയത്. കടയിൽനിന്ന് സാധനങ്ങൾ കൈയിട്ടുവാരി അസഭ്യവ൪ഷം നടത്തി. മുല്ലപ്പെരിയാ൪ അണക്കെട്ടിൽ കൈവെച്ചാൽ കൈവെട്ടുമെന്നും കടയടച്ച് സ്ഥലംവിടാനും ഇവരോട് നി൪ദേശിച്ചു. പൊലീസിനെ വിളിച്ചെങ്കിലും പക്ഷംചേ൪ന്ന് കടകളിൽനിന്ന് സാധനങ്ങൾ അടിച്ചുമാറ്റുന്ന രീതിയാണ് ഇവരും തുട൪ന്നത്. കടയടച്ച് പിറ്റേ ദിവസമെത്തിയപ്പോൾ ഷട്ടറിൽ നോട്ടീസ് പതിച്ചിരുന്നു. തമിഴ്നാട് വിട്ടില്ളെങ്കിൽ അനുഭവിക്കേണ്ടിവരുമെന്നാണ് നോട്ടീസിലെ ചുരുക്കം.
കടക്കുമുന്നിലിരുന്ന മുഹമ്മദിൻെറ കഴുത്തിനുനേരെ കത്തിചൂണ്ടിയ അക്രമികൾ എ.ടി.എം കാ൪ഡും 12,000 രൂപയുമടങ്ങുന്ന പേഴ്സും കവ൪ന്നു. ഒട്ടൻചിത്രം, സത്രംപെട്ടി, കരൂ൪ റോഡ് എന്നിവിടങ്ങളിലുള്ള ഇവരുടെ കടകൾക്കുനേരെയും അക്രമമുണ്ടായി. താമസസ്ഥലത്ത് വെള്ളം നൽകുന്നതും നി൪ത്തി. കട തുറക്കാനും കുളിക്കാൻ പോലുമാവാതെ സ്ഥിതി വന്നതോടെ ഇവ൪ രക്ഷപ്പെടുകയായിരുന്നു.
കരുണാനിധി കുടുംബത്തിൻെറ സൺ, കലൈജ്ഞ൪ ടി.വികളിലാണ് മലയാളികൾ തമിഴരെ ‘ആക്രമിക്കുന്നു’വെന്ന് പ്രചരിക്കുന്നത്. ജയലളിതയുടെ ‘ജയ ടി.വി’യിൽ ഇത്തരം വാ൪ത്തകൾ പ്രചരിക്കുന്നില്ളെന്ന് ഇവ൪ പറഞ്ഞു. കേരളത്തിൽ ‘നടക്കുന്ന’ മ൪ദനങ്ങൾക്ക് പകരം ചോദിച്ചാണ് അക്രമികളുടെ ആക്രാശം. ക്രിസ്മസ്, പുതുവത്സര സീസൺ കണക്കിലെടുത്ത് തദ്ദേശീയരായ കച്ചവടക്കാരും അക്രമത്തിനുപിന്നിലുണ്ടെന്നാണ്് ഇവരുടെ സംശയം. ഈറോഡ് പെരുന്തുറയിലെ കീ൪ത്തി ബേക്കറിക്കു നേരെയും ആക്രമണമുണ്ടായി. കല്ളേറിൽ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇവ൪ക്കുള്ളത്. ഗോപി ചെട്ടിപ്പാളയം, അവിനാശി എന്നിവടങ്ങളിലും മലയാളി കടകൾക്കുനേരെ അക്രമമുണ്ടായി. കടയടച്ച് എല്ലാവരും നാട്ടിലേക്ക് മടങ്ങുന്നുണ്ട്. സ൪ക്കാ൪ തലത്തിൽ ഉടൻ നടക്കാൻ പോകുന്ന ച൪ച്ചകളിലാണ് ഇവരുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story