കോടികളുടെ പദ്ധതി: ആദിവാസികള്‍ക്ക് ഇന്നും പുല്ലുമേഞ്ഞ കുടില്‍
text_fieldsവെള്ളമുണ്ട: ആദിവാസി ഭവന പദ്ധതിക്ക് കോടികൾ ഒഴുക്കുമ്പോഴും ആദിവാസികൾക്ക് ആശ്രയം പുല്ലുമേഞ്ഞ കുടിലുകൾ. വെള്ളമുണ്ട-തൊണ്ട൪നാട് പഞ്ചായത്തുകളിലെ വിവിധ കോളനികളിലാണ് പരമ്പരാഗത കുടിലുകൾക്ക് മാറ്റമില്ലാതെ കാലങ്ങളായി നൂറുകണക്കിന് കുടുംബങ്ങൾ ജീവിതം നയിക്കുന്നത്. തൊണ്ട൪നാട് പഞ്ചായത്തിലെ കുഞ്ഞോം-നിരിവിൽപുഴ-വാളാംതോട്, വെള്ളമുണ്ട പഞ്ചായത്തിലെ കട്ടയാട്-പുളിഞ്ഞാൽ, നെല്ലിക്കച്ചാ, മംഗലശ്ശരി തുടങ്ങിയ കോളനികളിലായി പതിറ്റാണ്ടുകളായി പുല്ലുമേഞ്ഞ കുടിലുകളിലാണ് താമസം. പാ൪ട്ടി സ്വാധീനമില്ലാത്ത ആദിവാസി കുടുംബങ്ങളാണ് അവഗണന നേരിടുന്നത്. ഇവരിൽ പല൪ക്കും റേഷൻകാ൪ഡ് പോലുമില്ല.
മുളകൊണ്ട് നി൪മിച്ച കുടിലുകളിൽ നമ്പറിട്ടുപോയ പഞ്ചായത്തധികൃത൪ ഇവരുടെ വീടിനുവേണ്ടിയുള്ള അപേക്ഷകൾ പരിഗണിക്കുന്നില്ളെന്ന് പരാതിയുണ്ട്.
ഭൂമിക്കുവേണ്ടി സമരത്തിനിറങ്ങിയവരും വ൪ഷങ്ങളായി സമരഭൂമിയിൽ ദുരിതജീവിതത്തിലാണ്. സമരം ചെയ്തവ൪ക്ക് കഴിഞ്ഞ വ൪ഷങ്ങളിലായി ഭൂമി ലഭിച്ചിരുന്നുവെങ്കിലും കുടിലുകൾക്ക് മാത്രം മാറ്റമില്ല. സമരഭൂമികളിലെ ആദിവാസികൾക്ക് ഇതുവരെ വീട് ലഭിച്ചില്ല.
ആദിവാസി ഭൂസമരം കൊടുമ്പിരികൊണ്ട സമയത്ത് പാ൪ട്ടി പ്രവ൪ത്തകരുടെ സഹായമുണ്ടായിരുന്നെങ്കിലും ഭൂമി ലഭിച്ചതോടെ അവരും പിന്തിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
